വലിയ ലോകത്തിലെ വലിയ ശബരിനാഥ്
ജി.അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ രാമു എന്ന കഥാപാത്രമായിരുന്നു വിടവാങ്ങിയ ആര്‍ട്ടിസ്റ്റ് ശബരിനാഥ്. അരവിന്ദന്‍ അനശ്വരമാക്കിയ രാമുവുമായി ശബരിനാഥിനുണ്ടായിരുന്ന രൂപ-ഭാവ സാമ്യം ഒരുപാടായിരുന്നു. അരവിന്ദനും ശബരിനാഥും അടുത്ത സുഹൃത്തുക്കളായിരുന്നു.
ശബരീനാഥിന് കലാരംഗത്തെ മികവിന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമായ ശബരിനാഥ് തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിനു സമീപം സ്റ്റൈല്‍ എന്‍ക്ലേവ് ഫ്ളാറ്റിലായിരുന്നു താമസം.
1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു. രാമു എന്ന കേന്ദ്രകഥാപാത്രത്തെ മുന്‍നിര്‍ത്തി അറുപതുകളിലെയും എഴുപതുകളിലെയും ജീവിതാവസ്ഥ അവതരിപ്പിച്ച അരവിന്ദന്‍ വരകള്‍കൊണ്ടുള്ള ഒരു നോവല്‍ ശില്പം നമുക്കു സമ്മാനിച്ചു.
Comments are closed.