DCBOOKS
Malayalam News Literature Website

പര്‍വ്വതപ്രവാഹത്തില്‍ ഒഴുകിയെത്തിയ ഭൂതകാലം

ഹര്‍ഷതപന്‍

രണ്ട് ദരിയാകള്‍ ചേര്‍ത്തുകെട്ടി, അതിന്റെ മുകളിലേക്കുയര്‍ന്ന് നില്‍ക്കുന്ന കാലുകള്‍ക്ക് കുറുകെ ചണംവരിഞ്ഞ ചാര്‍പ്പോയ് കട്ടില്‍ ഉറപ്പിച്ചുവെച്ചാണ് ആ കാലത്തെ പ്രാമാണികള്‍ക്കുള്ള പ്രത്യേക ചങ്ങാടം ഒരുക്കിയിരുന്നത്. അത് മുന്നോട്ട് ചലിപ്പിക്കുന്നത് ദരിയാവാലാ എന്ന് വിളിച്ചിരുന്ന ‘ദാരായ്’ കുലത്തിലെ കടത്തുകാരായിരുന്നു. ദാരായി ഗോത്രത്തിലുള്ളവര്‍ മൃഗത്തോലുകൊണ്ടുള്ള ഫ്‌ലോട്ടുകള്‍ നിര്‍മ്മിച്ച് കടത്തുകാരായി മാറിയപ്പോള്‍ ആ ഫ്‌ലോട്ടുകള്‍ ദരിയാ എന്ന് വിളിക്കപ്പെട്ടു; തലമുറകളിലൂടെ അതൊരു കുലത്തൊഴിലായിമാറി.

ആകാശത്ത് ചുരുണ്ടുകൂടിയ മഴമേഘങ്ങള്‍ ഒഴുകിപ്പരക്കുന്നതിനുമുമ്പ് ഞാന്‍ ഭുന്താറിലെ പാര്‍വ്വ തീബിയാസ് സംഗമതീരത്ത് എത്തി. രണ്ട് നദികളും ഉയരങ്ങളില്‍ നിന്ന് വഹിച്ചുകൊണ്ടുവരുന്ന ഉരുളന്‍ കല്ലുകളും എക്കല്‍മണ്ണും ഇരുവശങ്ങളിലായി നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട ഒരു മണ്‍തടമാണ് സംഗമസ്ഥാനം. സംഗമതീരം പൊതുവേവിജനമായി കാണപ്പെട്ടു. ഇടയ്ക്ക് ബൈക്കിലെത്തിയ ചെറുസംഘങ്ങള്‍ സ്‌നാനം കഴിഞ്ഞ് മടങ്ങി. സംഗമ സ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ ഭുന്താറിലെ നടപ്പാലം ദൂരെ കാണാം.
മഴക്ക് മുന്നോടിയായുള്ള തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. നദിയിലെ ഓളങ്ങളുടെ താളവും വേഗവും മാറിത്തുടങ്ങി. പര്‍വ്വതനിരകളില്‍ നിന്ന് ഒഴുകിയെത്തി, ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കുത്തിയൊലിച്ച് പായുന്ന നദിയില്‍ ഭൂതകാലസംസ്
pachakuthiraകൃതിയുടെ ചേര്‍നിലം കലങ്ങിമറിഞ്ഞു. പുരാവൃത്തങ്ങളുടെ, നിലയ്ക്കാത്ത മന്ത്രതാളം ഓളത്തോടൊപ്പം തീരത്ത് വന്നടിഞ്ഞു. ബിയാസ്
നദിയ്ക്ക് കുറുകെ പാലം വരുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ഗുരുനാനാക്കിനെയും ഭായി മര്‍ദാനയെയും പോലുള്ള ഗുരുക്കന്മാരും ശിഷ്യഗണങ്ങളും ‘ദരിയാ’യിലൂടെ മറുകരകടന്ന തീരമാണിത്. അന്ന് കടത്തുകാരായ ദരിയാവാലകളായിരുന്നു ഈ തീരങ്ങളില്‍ താമസിച്ചിരുന്നത്. ആദിമകാലത്ത് നീല്‍ഗായ് പോലുള്ള വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് അതിന്റെ ഉടലില്‍ നിന്നും പൂര്‍ണ്ണമായും ഉരിച്ചെടുക്കുന്ന ഒറ്റത്തോലുകൊണ്ടായിരുന്നു ദരിയാ നിര്‍മ്മിച്ചിരുന്നത്. പിന്നീട് കാളപോലുള്ള വലിയ മൃഗങ്ങളുടെ തല
മുതല്‍ കാലുകള്‍വരെയുള്ള തോല്‍ ഒറ്റതുകലായി കിട്ടുന്ന രീതിയില്‍ ഉടലില്‍ നിന്ന് വേര്‍പെടുത്തി അതില്‍ കാറ്റ് നിറയ്ക്കാന്‍ തുടങ്ങി. അതേ, മൃഗങ്ങളുടെ പൂര്‍ണ്ണ രൂപത്തിലുള്ള തോലിനുള്ളില്‍ കാറ്റ് നിറച്ച്, അത് ചങ്ങാടമായി ഉപയോഗിച്ചിരുന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു.

കാറ്റുനിറച്ച് വീര്‍പ്പിച്ച കാളത്തോല്‍രൂപത്തെ നദിയില്‍ തിരിച്ചുകിടത്തി, അതിന്റെ വയറിന് കുറുകെ കമിഴ്ന്നുകിടന്ന് കയ്യുംകാലുംകൊണ്ട് ഒരുമിച്ച് തുഴഞ്ഞാണ് അവര്‍ മറുകര താണ്ടിയിരുന്നത്. ഒറ്റനോട്ടത്തില്‍ ചത്തുമലച്ച ഒരു മൃഗത്തെ
പോലെ തോന്നിക്കുന്ന ആ തോല്‍ രൂപത്തില്‍ നിന്ന് മുകളിലേക്ക് തള്ളി
നില്‍ക്കുന്ന കാലുകളില്‍വരെ കാറ്റ് നിറഞ്ഞിരിക്കും. പ്രളയകാലങ്ങളിലെ കുത്തൊഴുക്കില്‍ ഇത്തരം ‘ഫ്‌ലോട്ടുകള്‍’ മറിഞ്ഞുപോയാലും കാലുകളില്‍ പിടിച്ചുകിടന്നുകൊണ്ട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കുന്നു. ഇവ്വിധം മൃഗത്തോലുകൊണ്ട് നിര്‍മ്മിച്ച ഫ്‌ലോട്ടുകളെ ബിയാസിന്റെ കരയില്‍ ദരിയായെന്നും സമതല നാടുകളില്‍ മുഷോക്കുകളെന്നും വിളിച്ചു. ആ കാലഘട്ടത്തില്‍ ഹിമാചലിലെ നദീതടങ്ങളില്‍ നിന്ന് താഴ്‌വരയിലെ ചന്തകളിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിച്ച ജലയാനം കൂടിയായിരുന്നു ഖാത്‌നാവ് നഗരവാസികള്‍ വിളിച്ച ഇത്തരം കാറ്റുനിറച്ച നൗകകള്‍.

രണ്ട് ദരിയാകള്‍ ചേര്‍ത്തുകെട്ടി, അതിന്റെ മുകളിലേക്കുയര്‍ന്ന് നില്‍ക്കുന്ന കാലുകള്‍ക്ക് കുറുകെ ചണംവരിഞ്ഞ ചാര്‍പ്പോയ് കട്ടില്‍ ഉറപ്പിച്ചുവെച്ചാണ് ആ കാലത്തെ പ്രാമാണികള്‍ക്കുള്ള പ്രത്യേക ചങ്ങാടം ഒരുക്കിയിരുന്നത്. അത് മുന്നോട്ട് ചലിപ്പിക്കുന്നത് ദരിയാവാലാ എന്ന് വിളിച്ചിരുന്ന ‘ദാരായ്’ കുലത്തിലെ കടത്തുകാരായിരുന്നു. ദാരായി ഗോത്രത്തിലുള്ളവര്‍ മൃഗത്തോലുകൊണ്ടുള്ള ഫ്‌ലോട്ടുകള്‍ നിര്‍മ്മിച്ച് കടത്തുകാരായി മാറിയപ്പോള്‍ ആ ഫ്‌ലോട്ടുകള്‍ ദരിയാ എന്ന് വിളിക്കപ്പെട്ടു; തലമുറകളിലൂടെ അതൊരു കുലത്തൊഴിലായിമാറി. ദരിയാവാലകള്‍ ചാര്‍പ്പോയ് ചങ്ങാടങ്ങളുടെ പിന്നില്‍ ഘടിപ്പിച്ച മറ്റൊരു ദരിയാഫ്‌ലോട്ടില്‍ വയറ് അമര്‍ത്തി, കമിഴ്ന്നുകിടന്ന് കയ്യുംകാലും ചലിപ്പിച്ച്, ഒരു യന്ത്രംപോലെ പ്രവര്‍ത്തിച്ച് ആ ജലമഞ്ചലിനെയും ഒരു കാലഘട്ടത്തെയും മുന്നോട്ട് നയിച്ചു. ഇന്നത്തെ ഹിമാചല്‍പ്രദേശിലെ ബിയാസിന്റെ തീരങ്ങളിലായിരുന്നു ദരിയാവാലകള്‍ കുടുംബമായി താമസിച്ചിരുന്നത്. ഒരുകാലത്ത് മൃഗത്തോലുകൊണ്ടുള്ള ചങ്ങാടത്തില്‍ കടത്തും തടിനീക്കവും നടത്തി ജീവിച്ചിരുന്ന ദാരായികള്‍ പില്‍ക്കാലത്ത് മറ്റുപല തൊഴിലുകളിലേക്കും തിരിഞ്ഞു. അവര്‍ നദീതീരം വിട്ട് നഗരങ്ങളിലേക്ക് കുടിയേറി.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.