ഇങ്ങനെ കുടിച്ചാല്‍ രോഗം വരില്ല തീര്‍ച്ച…!
റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് അഥവാ രോഗംവരാതെ കുടിക്കാനുള്ള ‘ട്രിക്‌സ്’ പങ്കുവയ്ക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍. ബി. പത്മകുമാറിന്റെ ‘ആരോഗ്യകരമായ മദ്യപാനം’ ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ ഇ-ബുക്ക് നേരത്തെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നു.
പരിപൂര്‍ണ്ണ മദ്യനിരോധനത്തിന് നിരവധി പ്രായോഗിക വെല്ലുവിളികളുണ്ട്. പ്രത്യേകിച്ചും മദ്യസല്‍ക്കാരങ്ങള്‍ തൊഴില്‍ ബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ അവിഭാജ്യഘടകമായി മാറിയ സാഹചര്യത്തില്‍. കൂടാതെ വ്യാജമദ്യം ഒഴുകാനുളള സാധ്യത, മയക്കുമരുന്നിന്റെയും കഞ്ചാവ് പോലെയുള്ള ലഹരി വസ്തുക്കളുടെയും വ്യാപനം, മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലില്ലായ്മ, ഇവയെല്ലാം പരിഹരിക്കാന്‍ പ്രയാസമുളള പ്രായോഗികപ്രശ്‌നങ്ങളാണ്. ഇവിടെയാണ് റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംങ്ങ് അഥവാ ഉത്തരവാദിത്തബോധത്തോടെയുള്ള മദ്യപാനത്തിന്റെ പ്രസക്തി. മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ അനുഭവപരിചയം തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.
Comments are closed.