DCBOOKS
Malayalam News Literature Website

ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ട്!

ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ‘അറിവിനും അപ്പുറം’ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഇപ്പോള്‍ 30% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ക്കുക ഈ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് മാത്രം.

ജീവിത ചൈതന്യവും ആത്മീയ ദര്‍ശനത്തിന്റെ അമൃതകിരണവും ഈ വചസ്സുകളെ ചൂഴ്ന്നു നിലക്കുന്നു. അര്‍ദ്ധമനസ്സുകൊണ്ട് ഏറ്റെടുക്കാന്‍ കഴിയുന്ന ഒന്നല്ല ആത്മീയ സാധന. പൂര്‍ണ്ണസമര്‍പ്പണംകൊണ്ടു മാത്രമേ അതു സാധിക്കൂ. എന്താണ് സമര്‍പ്പണം? ഏതെങ്കിലും ഗുരുവിന്റെ കാല്ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നതല്ലത്. ‘ഞാന്‍’ എന്നും ‘എന്റേത്’ എന്നും Text‘എനിക്ക്’ എന്നും ഉള്ള വിചാരങ്ങളെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ കഴിയുമ്പോഴേ സമര്‍പ്പണം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, അത്യന്തം ക്ലിഷ്ടമായ ഈ പ്രക്രിയ വിജയിക്കണമെങ്കില്‍ ഒരു ഗുരുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയേ കഴിയൂ. സദ്ഗുരുവിന്റെ വചനങ്ങള്‍ വായനക്കാരനു മുന്നില്‍ പ്രകാശത്തിന്റെ വീഥി തീര്‍ക്കുന്നത് അത്തരം ഘട്ടത്തിലാണ്. അന്വേഷകന്റെ ചെറുതും വലുതുമായ ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെ സദ്ഗുരു വിപുലമായ ആത്മീയയാത്രകളുടെ സൂക്ഷ്മഭാവങ്ങള്‍പോലും ആധികാരികതയോടെ വിശദമാക്കുന്നു. വ്യക്തിപരമായ വൈഷമ്യങ്ങളും പരാധീനതകളും പരിമിതികളും തുറന്നു പങ്കുവയ്ക്കാന്‍ ചോദ്യകര്‍ത്താവിനെ പ്രേരിപ്പിക്കുന്ന പ്രതികരണശൈലിയാണ് സദ്ഗുരുവിന്റേത്. അതാണ് സാധകന്റെ (വായനക്കാരന്റെയും) സൗഭാഗ്യം. ആധുനിക ശാസ്ത്രവിജ്ഞാനവും സൂക്ഷ്മമായ ജീവിത നിരീക്ഷണവുമാണ് സദ്ഗുരുവിന്റെ വാക്യങ്ങള്‍ക്ക് സവിശേഷമായ തിളക്കം പകരുന്നത്. അതിനോടൊപ്പം ശ്രദ്ധേയമാണ് സഹജമായ ഫലിതബോധം. ജീവിതചൈതന്യവും ആത്മീയ ദര്‍ശനത്തിന്റെ അമൃതകിരണവും ഈ വചസ്സുകളെ ചൂഴ്ന്നുനില്ക്കുന്നു. ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും. വിവര്‍ത്തനം: പി. വേലായുധന്‍പിള്ള

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.