ആന്ത്രോപോസീന്‍ കാലത്തെ കോളനിയാനന്തര പഠനങ്ങള്‍: പ്രസാദ് പന്ന്യന്‍ എഴുതുന്നു
ആര്‍ യൂ ഹ്യൂമന്‍ ? മനുഷ്യേതര മാനവികതയ്ക്ക് ഒരാമുഖം എന്ന കൃതിക്ക് പുസ്തകത്തിന്റെ എഡിറ്റര്‍ പ്രസാദ് പന്ന്യന്‍ എഴുതിയ ആമുഖത്തില്‍ നിന്നും
കേരളസാഹിത്യ അക്കാദമിപ്രസിദ്ധീകരിക്കുന്ന സാഹിത്യേലാകത്തില്‍ ആര്‍ യൂ ഹ്യൂമന്‍? എന്ന പേരില്‍ പോസ്റ്റ്ഹ്യൂമന് ചിന്തെയക്കുറിച്ച് ഞാനെഴുതിയ ഒരു ലേഖനമാണ് ഇങ്ങനെയൊരു സമാഹാരത്തിനുള്ള സാധ്യത തുറന്നുതന്നത്. ആ ലേഖനം വായിച്ച പല സുഹൃത്തുക്കളും മലയാളത്തില്‍ ഈമേഖലയില് ഒരു കൃതി വേരണ്ടതുണ്ട് എന്നഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്ന്ന് പോസ്റ്റ്ഹ്യൂമന്‍ വ്യവഹാരങ്ങെളക്കുറിച്ച് മലയാളത്തില്‍ സംവദിക്കുകയും എഴുതുകയും ചെയ്യുന്ന സുഹൃത്തുക്കെളയും ചിന്തകരെയും ബന്ധെപ്പട്ടതിെന്റ പരിണതഫലമാണ് ഈ പുസ്തകം.
കോർണൽ യൂണിവേഴ്സിറ്റിയിൽ 2013-ൽ സംഘടിപ്പിക്കപ്പെട്ട സ്കൂൾ ഓഫ് ക്രിറ്റിസിസം ആൻഡ് തിയറി സെഷനിൽ ഫെലോയായി പങ്കെടുത്തപ്പോഴാണ് പോസ്റ്റ് ഹ്യൂമന് വ്യവഹാരങ്ങളെക്കുറിച്ച് ഗൗരവമായി വായിക്കാൻ ആരംഭിച്ചത്. പ്രൊഫസർ ഇയാൻ ബൊക്കോം നേതൃത്വം നൽകിയ ആറാഴ്ച നീണ്ടുനിന്ന സെഷനുകളുടെ പ്രധാനവിഷയം ‘ആന്ത്രോപോസീൻ കാലത്തെ കോളനിയാനന്തര പഠനങ്ങൾ’ എന്നതായിരുന്നു. ഈ സെമിനാറിൽ നിന്നൂർജം കൊണ്ട് കേരള- കേന്ദ്രസർവ്വകലാശാലയിലെ അന്തർദേശീയ ജേർണലിന്റെ രണ്ടു പ്രത്യേക സമാഹാരങ്ങൾ (ആന്ത്രാ പോസിൻ ആൻഡ് ദി ഹ്യൂമൻ സയൻസസ്, മൈൻഡിങ് ദി ബോഡി) ഞാൻ എഡിറ്റ് ചെയ്യുകയുണ്ടായി. ഇവയിൽ ആന്ത്രാ പോസിനെക്കുറിച്ചുള്ള വാല്യം ദീപേഷ് ചക്രബർത്തിയുടെ ശ്രദ്ധയില്പ്പെടുകയും ക്രൈസിസ് ഓഫ് സിവിലൈസേഷന് (2010) എന്ന കൃതിയുടെ ആമുഖത്തില് അദ്ദേഹം പ്രസ്തുത വാല്യത്തെ പേരെടുത്തു പരാമർശിക്കുകയും ചെയ്തത് വലിയ പ്രചോദനമായിത്തീർന്നു. രണ്ടു വര്ഷം മുൻപ് ന്യൂഡൽഹിയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റി സെന്റർ നടത്തിയ ക്ലൈമറ്റ് കോണ്കേവിലേക്ക് അദ്ദേഹം എന്നെ ക്ഷണിക്കുകയും ഈ മേഖലയിൽ കൂടുതൽ വായിക്കാനും ചിന്തിക്കാനും ഒരുപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണയും സ്നേഹവും നന്ദിപൂർവം ഓർക്കുന്നു.
പോസ്റ്റ്ഹ്യൂമന് ചിന്തയ്ക്ക് ഒരാമുഖം എന്ന നിലയിലാണ് ഈ കൃതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ ഈ മേഖലയിൽ കൃതികൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ, സാഹിത്യദിമാനവിക, സാമൂഹികശാസ്ത്ര വിഭാഗങ്ങളില് പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കും അധ്യാപകര്ക്കും ഈ കൃതി സഹായകമാവുമെന്ന് കരുതുന്നു.
Comments are closed.