DCBOOKS
Malayalam News Literature Website

ഐപിഎല്‍ വാതുവെപ്പ്: കുറ്റമേറ്റ് അര്‍ബാസ് ഖാന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെച്ചതായി സമ്മതിച്ച് ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍. അര്‍ബാസ് ഖാനെ ചോദ്യം ചെയ്യാനായി താനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു.

മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. മറ്റൊരു നടനായ വിന്ധു ധാരാ സിങ്ങും സോനു ജലനുമായി ബന്ധപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.

മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. അര്‍ബാസിനെ കൂടാതെ മറ്റു ചില ഉന്നതരുടെ പേരുകള്‍ സോനു വെളിപ്പെടുത്തിയതായും ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്. അന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു ആരോപണം ഉയര്‍ന്നിരുന്നു. ആരംഭകാലം മുതല്‍ വാതുവെയ്പുവിവാദങ്ങളുടെ നിഴലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

 

Comments are closed.