ബന്ദിപ്പോര ഇനി പുസ്തകഗ്രാമം
ജമ്മു കാശ്മീരിലെ ബന്ദിപ്പോര ഇനി പുസ്തകഗ്രാമം. ജില്ലാ ഭരണകൂടവും സര്‍ക്കാരിതര സംഘടനയും ചേര്‍ന്നാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഹിമാലയത്തിന്റെ പ്രക്രതിഭംഗിക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ബന്ദിപ്പോരയിലെ അരഗം ഗ്രാമത്തെയാണ് ബുക്ക് ഹബ്ബായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ എല്ലാ വീടുകളെയും ഒരു മിനി ലൈബ്രറിയാക്കി മാറ്റുന്നു.’അറിവിന്റെ താഴ്വര’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അരഗം ഗ്രാമത്തെ ഏറ്റവും വലിയ പുസ്തക ഗ്രാമമായി ഉയര്‍ത്തുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.
നിരവധി എഴുത്തുകാരെ സാഹിത്യത്തിന് സംഭാവന ചെയ്ത ഇടം കൂടിയാണ് ബന്ദിപ്പോര.
Comments are closed.