DCBOOKS
Malayalam News Literature Website

പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയത്തെക്കുറിച്ച് അറബ് പത്രത്തില്‍ ലേഖനം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം അറബ് പത്രത്തില്‍. പലസ്തീന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവലിനെക്കുറിച്ച് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അറബി അല്‍ ജദീദ് എന്ന പത്രമാണ് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പലസ്തീന്റെ പ്രണയവും പോരാട്ടവും പ്രമേയമാക്കിയ ഒരു നോവല്‍ പുറത്തിറങ്ങി എന്ന വിവരണത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പുറത്തിറക്കുന്ന അല്‍ അറബി അല്‍ ജദീദ് അന്താരാഷ്ട്രതലത്തില്‍ വിതരണം ചെയ്യപ്പെടുന്ന പത്രമാണ്.

കവിതയും സ്‌നേഹവും പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യവും അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും വിസ്മയകരമായ കൈയൊതുക്കവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഈ ലഘു നോവല്‍ രാഷ്ട്രീയ വിഷയങ്ങള്‍ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിനു മികച്ച ഉദാഹരണമാണെന്ന് കവി കെ.സച്ചിദാനന്ദന്‍ അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയത്തിന്റെ നാലാം പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Comments are closed.