DCBOOKS
Malayalam News Literature Website

ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം

ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ബര്‍മിങ്ഹാം സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ചു.

1945ല്‍ ഇന്ത്യയില്‍ എത്തിയ അദ്ദേഹം 1989ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയ ബേക്കര്‍ കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആര്‍ക്കിടെക്റ്റുകള്‍ ചിലവുകുറഞ്ഞ കെട്ടിടങ്ങള്‍ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കര്‍ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി.

1990ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയും സെന്‍ട്രല്‍ ഇംഗ്ലണ്ട് സര്‍വ്വകലാശാലയും ഡോക്ടേറ്റ് നല്‍കിയും കേരള സര്‍വ്വകലാശാല ഡി. ലിറ്റ് നല്‍കിയും ആദരിച്ചിട്ടുണ്ട്. 2007 ഏപ്രില്‍ 1ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.