കുട്ടികൃഷ്ണമാരാരുടെ ചരമവാര്‍ഷികദിനം
പ്രസിദ്ധ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാര്‍ 1900 ജൂണ്‍ 14ന് ജനിച്ചു. കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. 1923ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാംക്ലാസില്‍ ഒന്നാമതായി വിജയിച്ചു.
കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം, ഭാരതപര്യടനം എന്നിവയാണ് പ്രധാന കൃതികള്‍. 1967ല്‍ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യരത്‌നം, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്ന് സാഹിത്യനിപുണന്‍ പുരസ്‌കാരങ്ങള്‍ നേടി.
‘ഭാരതപര്യടന’ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്‌കാരവും. ‘കല ജീവിതം തന്നെ’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1973 ഏപ്രില്‍ 6ന് അദ്ദേഹം അന്തരിച്ചു.
Comments are closed.