ജ്യോതികയ്ക്ക് പകരം അനുഷ്‌ക..?
ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തി സൂപ്പര്‍ ഹിറ്റ് ചിത്രം നാച്ചിയാര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി ആയിരിക്കും തെലുങ്കില്‍ നായികയായെത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
തെലുങ്കിലെ മറ്റ് കഥാപാത്രങ്ങളെകുറിച്ചൊന്നും തീരുമാനമായിട്ടില്ല.നാച്ചിയാറില്‍ പൊലീസ് വേഷത്തിലായിരുന്നു ജ്യോതിക.ആദ്യമായി അനുഷ്‌ക പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. ജിവി .പ്രകാശ് കുമാറും, റോക്ക്‌ലൈന്‍ വെങ്കിടേഷുമായിരുന്നു നാച്ചിയാറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments are closed.