പിന്നോട്ടോടും സമയസൂചിക!
വി.ജെ. ജയിംസിന്റെ ‘ആന്റിക്ലോക്ക്’ എന്ന നോവിലിന് അസ്ലം മോളൂർ എഴുതിയ വായനാനുഭവം
മനുഷ്യജീവിതത്തിന് അനീതികളിൽ പെട്ട പ്രതികാര ദാഹവുമായി കഴിഞ്ഞുകൂടുന്ന ഹെൻട്രി എന്ന ശവപ്പെട്ടി പണിക്കാാരനെ കഥയാണ് രചയിതാവ് പരിചയപ്പെടുത്തുന്നത്. കാലചക്രങ്ങളും ഘടികാരങ്ങളും മനുഷ്യജീവൻറെ മുച്ചൂടും വലയം ചെയ്യുന്നു എന്നുള്ള കേന്ദ്രീകൃത ആശയം ഉൾക്കൊള്ളിച്ച് തത്ത്വങ്ങളെ നോവലിൽ എഴുത്തുകാരൻ പ്രതിധ്വനിപ്പിക്കാൻ ശ്രമിക്കുന്നതായി കാണാം. ബൈബിളിലെ ഭാഗങ്ങളും ധരിച്ചാണ് കഥയിലെ ഓരോ അധ്യായങ്ങളും ആരംഭിക്കുന്നത് കൂടാതെ പ്രഥമ അധ്യായത്തിൽ ഹെ ൻട്രിയുടെ ബൈബിൾ ഓതുന്ന പതിവും രചയിതാവ് പരിചയപ്പെടുത്തുന്നുണ്ട്. മതകീയമായ ഒരു ചുറ്റുപാട് കഥാപാത്രത്തിന് ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്നുള്ള വസ്തുത വിശദീകരിക്കാൻ രചയിതാവിതിലൂടെ ശ്രമിക്കുന്നു എന്നത് സുവ്യക്തമാണ്.
നോവലിൽ തുടക്കംമുതലേ രചയിതാവ് പരിചയപ്പെടുത്തുന്ന ‘അപ്പൻ’ എന്നുള്ള കഥാപാത്രവും അദ്ദേഹം ഹെൻട്രിക് നൽകുന്ന ഉപദേശങ്ങളും ഇടയ്ക്കിടെ പരാമർശിക്കുന്നതിലൂടെ, ഹെൻഡ്രിയുടെ ജീവിതത്തിലെ പ്രാരംഭത്തിലെ മൈതികവും താത്വികവുമായുള്ളൊരു പൈതൃകമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതും കാണാം. തന്റെ സ്വകാര്യജീവിതത്തിൽ കടന്നുകൂടിയ ‘സാത്താൻ ലോപ്പോ’ എന്ന ലോപ്പസ് മുതലാളിയോടുള്ള അടങ്ങാത്ത പകയുടെയും വിദ്വേശത്തിന്റെയും തീജ്വാലകൾ ഉള്ളിൽ പേറി നടക്കുന്നൊരു ഹെൻഡ്രിയെ കഥയിലുടനീളം നമുക്ക് കാണാനായിട്ട് സാധിക്കും. ലോപയുടെ ഓരോ ചുവടും നിരീക്ഷിച്ച് അദ്ദേഹത്തിന് വേണ്ടി ശവപ്പെട്ടി തയ്യാറാക്കി നിൽക്കുന്ന ഹെൻട്രിയെ നിസ്സഹായരായ പാവം ജനങ്ങളുടെ പ്രതീകമായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. തന്റെ ചിന്തകളെയും തത്വങ്ങളെയും പ്രതിഫലിപ്പിക്കാനായി എഴുത്തുകാരൻ നോവലിൽ ഓരോരോ കഥാപാത്രങ്ങളെ സൃഷ്ടിച്ചതായി കാണാം.
ആരോരുമില്ലാതെ സമ്മർദ്ദ ഘട്ടങ്ങളിൽ അകപ്പെട്ട വിഷാദത്തിന് പടുകുഴിയിൽ നിന്ന് തന്നെ ആഗ്രഹസാഫല്യത്തിന് പ്രതീക്ഷയുടെ പുതുപുലരി കാത്തുനിൽക്കുന്ന മനുഷ്യനെ പ്രതിനിധീകരിക്കുന്നതാണ് കേന്ദ്ര കഥാപാത്രമായ ഹെൻട്രി. അനുരാഗത്തിരകളിൽ മതിമറക്കുന്ന പ്രണയ കമിതാക്കളുടെ പ്രതിബിംബമാണ് ഡേവിഡ്-ശാരി ജോഡിയിൽ പ്രത്യക്ഷമാകുന്നത്. നിഷ്കളങ്കതയുടെ ആമ്പൽ പൂക്കളായിട്ടാണ് ഹെൻട്രിയുടെ മൂന്ന് മക്കളെയും അവതരിപ്പിച്ചിരിക്കുന്നത്. അനുഭവ സമ്പത്ത് കൈമുതലാക്കി സാഹചര്യങ്ങളിൽനിന്ന് അറിവ് നേടിയെടുത്ത മുതിർന്ന കഥാപാത്രങ്ങളായാണ് നോവലിസ്റ്റ് ‘പണ്ഡിറ്റ്’ ‘ഹെൻഡ്രിയുടെ അപ്പൻ’ എന്നിവരെ ചിത്രീകരിക്കുന്നത്. തന്റെ കാലിക ചിന്തകളെ പണ്ഡിറ്റിലൂടെയും മൈതിക തത്വങ്ങളെ അപ്പനിലൂടെയുമാണ് കഥാകൃത്ത് പ്രധാനമായും വിവക്ഷിക്കുന്നത്. പ്രകൃതിവിരുദ്ധ ചെയ്തികൾ കൊണ്ടും, സ്വലാഭിത്തിനു വേണ്ടി എതിർക്കുന്നവരെ തകർക്കുന്ന ബൂർഷ്വാ മുതലാളിത്തത്തിന്റെ വില്ലൻ പരിവേഷമണിഞ്ഞുമാണ് സാത്താൻ ലോപ്പോ എന്ന കഥാപാത്രം നോവലിൽ ഇടംപിടിക്കുന്നത്. ഈ എതിരാളിയുടെ അന്ത്യം കാത്തുനിൽക്കുന്ന ഹെൻട്രിയുടെ തുടർ കഥകളും അനുഭവങ്ങളും ഓർമ്മകളുമാണ് നോവലിന്റെ ആകെത്തുക.
ഇതുകൂടാതെ വരുന്ന ആന്റപ്പൻ എന്ന ഹെട്രിയുടെ സുഹൃത്തും കണാരനെന്ന രാഷ്ട്രീയ സഖാവും ഹെൻട്രിയുടെ ഭാര്യയായ ബിയാട്രീസും മുഖ്യകഥാപാത്രങ്ങളാണ്. കഥയുടെ പര്യവസാന ങ്ങളിൽ എഴുത്തുകാരൻ കൊണ്ടുവരുന്ന തിരിമറികൾ ആണ് നോവലിനെ ആകർശണമാക്കുന്നതന്ന് പറയാതെ വയ്യ. സമയത്തിന് പിന്നോട്ടുള്ള ചലനം ഏതൊരു ഏകാധിപതിയുടെയും പതനം ഉണ്ടാകുമെന്നുള്ള പണ്ഡിറ്റിനെ പ്രവചനം പുലർത്തുന്നതാണ് അവസാന ഭാഗങ്ങളിൽ വിവക്ഷിക്കുന്നത്. തന്റെ സ്വതസിദ്ധമായ ചിന്തകൾ ചരിത്രപശ്ചാത്തലങ്ങളുമായി കൂട്ടിച്ചേർത്താണ് വി.ജെ ജെയിംസ് ആന്റി ക്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് മനസ്സിലാക്കാം.
Comments are closed.