DCBOOKS
Malayalam News Literature Website

‘പുറ്റ്‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘anthill‘; പുസ്തകചർച്ച മെയ് 21ന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ ‘പുറ്റ്‘ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘anthill’ -നെ Textമുന്‍നിര്‍ത്തി നടത്തുന്ന പുസ്തകചർച്ച മെയ് 21ന് വൈകുന്നേരം മൂന്ന് മണിക്ക് വരാന്ത ചായപ്പീടികയിൽ നടക്കും. കണ്ണൂർ ഇരിക്കൂറിലെ ചായക്കടയിൽ വരാന്ത എന്ന പേരിൽ നടക്കുന്ന ചായപ്പീടിക ചർച്ചയിലാണ്  ‘anthill’ ചർച്ചചെയ്യപ്പെടുന്നത്.

എസ് ഹരീഷ് പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്യും. കന്നഡ എഴുത്തുകാരന്‍ വിവേക് ഷാന്‍ഭഗ് തമിഴ് എഴുത്തുകാരന്‍ ജയകുമാര്‍ മാന്‍കുന്തിരൈ എന്നിവര്‍ മുഖ്യാതിഥികളാകും. ദേശമംഗലം അഷ്ടമൂര്‍ത്തി, ബെന്നി തോമസ് എന്നിവര്‍ പുസ്തകത്തെക്കുറിച്ച് സംസാരിക്കും.

നന്ദകുമാർ കെ യാണ് ‘പുറ്റ്’ നോവൽ ‘Anthill’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പെൻഗ്വിനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ ‘പുറ്റ്‘ എന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.