DCBOOKS
Malayalam News Literature Website

ചലച്ചിത്രമേള; ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളില്‍ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്നും എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പോലീസ് തിയറ്ററുകള്‍ക്കുള്ളിലേക്ക് കടക്കേണ്ടെന്നും കമല്‍ ചൂണ്ടിക്കാട്ടി. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേല്‍ക്കെണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2016-ലെ മേളയ്ക്കിടെ ദശീയഗാന സമയത്ത് ചിലര്‍ എഴുന്നേല്‍ക്കാതിരുന്നത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് തീയറ്ററിനുള്ളില്‍ കടക്കുകയും അറസ്റ്റുള്‍പ്പടെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതിനിടെ, രാജ്യസ്‌നേഹം തെളിയിക്കാന്‍ സിനിമാ തിയറ്ററില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.

Comments are closed.