അന്ന് അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു; ചിരിപടര്‍ത്തി അനൂപ് സത്യന്റെ ഫേസ്ബുക്ക് കുറിപ്പ്
അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുന്ന ഒരു മൂന്നാം ക്ലാസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അച്ഛന്‍ സത്യന്‍ അന്തിക്കാടിനു പിന്നാലെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അനൂപ് സത്യനാണ് കഥയിലെ ആ മൂന്നാംക്ലാസുകാരന്‍. വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട ശേഷം മോഹന്‍ലാല്‍ തന്നെ വിളിച്ച അനുഭവമാണ് അനൂപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്
അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ്
കട്ട് ടു 1993, അന്തിക്കാട്
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു, അച്ഛനുമായുണ്ടായ ഒരു ബൗദ്ധിക വഴക്കിനെ
തുടര്‍ന്ന് വിട്ട് ഇനി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അച്ഛന് അത് തമാശയായിരുന്നു. അച്ഛന്‍ അപ്പോള്‍ തന്നെ മോഹന്‍ലാലിനെ വിളിച്ചു ഫോണ്‍ റിസീവര്‍ എന്റെ കയ്യിലേക്ക് തന്നിട്ട് മോഹന്‍ലാലിന് നിന്നോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു. ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പക്വത അന്ന് എനിക്ക് ഇല്ലായിരുന്നു. അന്ന് ഫോണില്‍ കേട്ട മോഹന്‍ലാലിന്റെ ചിരി ഇപ്പോഴും കാതിലുണ്ട്.
കട്ട് ടു 2020
അന്തിക്കാടിന് അടുത്ത് എവിടെയോ
കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിക്കുകയാണ്.
സിനിമ ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.
ഞാന്‍ അടക്കിച്ചിരിച്ചു.
മോഹന്‍ലാലില്‍ നിന്ന് അന്നത്തെ അതേ ചിരി
Comments are closed.