അനൂപ് രാമകൃഷ്ണൻ അന്തരിച്ചു
പ്രമുഖ ഡിസൈനറും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് രാമകൃഷ്ണന്‍ അന്തരിച്ചു. ട്യൂമറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം ടി യുടെ തിരക്കഥകൾ എന്ന പ്രീ പബ്ലിക്കേഷൻ പ്രോജക്റ്റിെന്റെ ഡിസൈൻ ടീമംഗമായിരുന്നു.
‘എം ടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന്റെ എഡിറ്റിങും രൂപകല്‍പ്പനയും നിര്‍വ്വഹിച്ചിരിക്കുന്നത് അനൂപാണ്. എംടിയോടൊപ്പം സിനിമയും സാഹിത്യവും പിന്നിട്ട വഴികൾ, ഇരുനൂറിലധികം അഭിമുഖങ്ങൾ, അപൂർവ സംഭാഷണങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുസ്തകം.
ആധുനികവും, കാലികവുമായ മുഖം IFFK ഫെസ്റ്റിവലിന്റെ ഓരോ മേഖലയിലും കൊണ്ടുവന്നതിൽ പ്രമുഖനായിരുന്നു അനൂപ് രാമകൃഷ്ണൻ . സ്ക്രീനിംഗ് ഷെഡ്യൂൾ, ഫെസ്റ്റിവൽ കാറ്റലോഗ്, ഫെസ്റ്റിവൽ ബാഗ്, ഡെലിഗേറ്റ് കാർഡ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു .
മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് ജേതാവായിരുന്നു. ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി വിത്ത് ഫോക്കസ് ഓണ്‍ 90 ഇയേഴ്സ് ഓഫ് മലയാളം മൂവീസ്’ എന്ന വിഷയത്തിലാണ് അനൂപ് ചലച്ചിത്ര അക്കാദമിയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചത്.
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണികേഷൻ്റെ യുവ പ്രതിഭ പുരസ്‌കാരം, യു എസ് ആസ്ഥാനമായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈനിൻ്റെ (SND) ഇന്ത്യ ചാപ്റ്റർ നൽകുന്ന ബെസ്ററ് ഓഫ് ഇന്ത്യൻ ന്യൂസ് ഡിസൈൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
Comments are closed.