അസീം താന്നിമൂടിന്റെ `അന്നുകണ്ട കിളിയുടെ മട്ട്’; പുസ്തകപ്രകാശനം ജനുവരി 10ന്
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ പുതിയ കാവ്യ സമാഹാരം `അന്നുകണ്ട കിളിയുടെ മട്ട്’ ജനുവരി പത്തിന് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 1.50ന് നടക്കുന്ന ചടങ്ങില്‍ ഡോ.പി കെ രാജശേഖരന്‍ കവി പി എന്‍ ഗോപീകൃഷ്ണനു സമാഹാരം നല്‍കി പ്രകാശനം നിര്‍വഹിക്കും. ഡോ.എം എ സിദ്ദിഖ് പുസ്തകം പരിചയപ്പെടുത്തും. പ്രദീപ് പനങ്ങാട് അധ്യക്ഷനാകും. എം റ്റി ബാബു സ്വാഗതം പറയും. ഡോ.ടി കെ സന്തോഷ് കുമാര്‍, വി എസ് ബിന്ദു, രാജേഷ് ചിറപ്പാട്, രാജേഷ് കെ എരുമേലി, അസീം താന്നിമൂട് എന്നിവര്‍ സംസാരിക്കും. വി ഷിനിലാല്‍ നന്ദി പറയും.
രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകളാണ് `അന്നുകണ്ട കിളിയുടെ മട്ട്’.
അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍
Comments are closed.