ഷാര്‍ലി ഹെബ്ദോ ആക്രമണം: നടുക്കുന്ന ഓര്‍മ്മ
പാരിസിലെ പ്രമുഖ ഹാസ്യവാരികയായിരുന്ന ഷാര്‍ലി ഹെബ്ദോയുടെ ഓഫീസിന് നേരെ 2015 ജനുവരി ഏഴിനുണ്ടായ ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരെ വിരല്‍ ചൂണ്ടിയ ഈ ആക്രമണത്തില്‍ വാരികയുടെ മുഖ്യപത്രാധിപരടക്കം കൊല്ലപ്പെട്ടിരുന്നു.
വാര്‍ത്തയെയും വ്യക്തികളെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഷാര്‍ലി ഹെബ്ദോ തീവ്രഇടതുപക്ഷനിലപാടുള്ള ഒരു മാസികയാണ്. മതനേതാക്കളേയും രാഷ്ട്രീയ നേതാക്കളേയും വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ പലപ്പോഴായി രൂക്ഷവിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഭൂരിഭാഗം ജീവനക്കാരും പത്രാധിപരും കാര്‍ട്ടൂണിസ്റ്റും തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
2015 ജനുവരി 7ന് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി മൂന്നംഗ തീവ്രവാദി സംഘം ഷാര്‍ലി ഹെബ്ദോയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നടത്തിയ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. മുഖ്യ പത്രാധിപര്‍ സ്റ്റീഫെന്‍ ചാര്‍പോണിയര്‍, വാരികയുടെ കാര്‍ട്ടൂണിസ്റ്റുകളായ ജോര്‍ജ് വൊളിന്‍സ്‌കി, ഴാങ് കാബട്ട്, അക കാബു, ടിഗ്‌നസ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് അക്രമികള്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമം നടത്തിയതിനു ശേഷം ആക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.
Comments are closed.