DCBOOKS
Malayalam News Literature Website

കേരളത്തില്‍ ആചാര വ്യവസ്ഥിതിയാണ് അടിമത്തം

അടിമ കേരളത്തിന്റെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി സനല്‍ മോഹന്‍, കെ എസ് മാധവന്‍ എന്നിവര്‍ പങ്കെടുത്തു. വിനില്‍ പോള്‍ ആയിരുന്നു മോഡറേറ്റര്‍.

കേരളത്തില്‍ ആചാര വ്യവസ്ഥിതിയാണ് അടിമത്തം. ജാതി സമ്പ്രദായത്തില്‍ അടിമത്തം സാധ്യമല്ല. പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാരായ പുലയരാണ് അടിമത്തം അനുഭവിച്ചത്. മരിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഭക്ഷണം മാത്രമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. പുറത്തുനിന്ന് നോക്കുമ്പോള്‍ ഊട്ടുരാജ്യവും അകത്ത് നിന്ന് നോക്കുമ്പോള്‍ പട്ടിണി രാജ്യവുമായിരുന്നു ഇന്ത്യ എന്നീ പ്രസ്താവനകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. ജാതി ശീലങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അടിമ വില്‍പന എന്നീ വിഷയങ്ങളും ചര്‍ച്ചയ്്ക്ക് വിധേയമായി.

Comments are closed.