DCBOOKS
Malayalam News Literature Website

നിയമമില്ലെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത കാലഘട്ടമാണിണിത്: കെ. പി. രാമനുണ്ണി

നിയമമില്ലെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത കാലഘട്ടമാണിതെന്ന് കെ. പി. രാമനുണ്ണി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തില്‍ എ. വി. പവിത്രന്‍ മോഡറേറ്റയായ, വി. ജെ. ജെയിംസ് ഉള്‍പ്പെട്ട ചര്‍ച്ചയില്‍ ‘ഫോക്‌സോ’ എന്ന തന്റെ നോവലിനെ അടിസ്ഥാനമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കാന്‍ ഭയക്കേണ്ട കാലഘട്ടമാണിതെന്നും ഇത്തരത്തില്‍ കുട്ടികള്‍ക്ക് സ്‌നേഹം നിക്ഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക നിയമങ്ങള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും സ്വാഭാവിക സ്‌നേഹത്തെ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലത്ത് സമയത്തിനും മരണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ‘ആന്റി ക്ലോക്ക്’ എന്ന നോവലിനെ അടിസ്ഥാനമാക്കി വി. ജെ. ജെയിംസ് സംസാരിച്ചു.

Comments are closed.