അനിരുദ്ധ് കനിസെട്ടി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍
അനിരുദ്ധ് കനിസെട്ടി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. മധ്യകാല ദക്ഷിണേന്ത്യയുടെ പുതിയ ചരിത്രമായ ‘ലോര്‍ഡ്സ് ഓഫ് ദ ഡെക്കാന്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അനിരുദ്ധ് കനിസെട്ടി. ഇപ്പോള്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ആന്‍ഡ് ഫോട്ടോഗ്രാഫിയില്‍ എഡിറ്ററാണ്. പ്രിന്‍സ്റ്റണ്‍ സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, ഇന്ത്യ ഫൗണ്ടേഷന്‍ ഫോര്‍ ദി ആര്‍ട്‌സ് എന്നിവയില്‍ നിന്ന് അദ്ദേഹത്തിന് ഗ്രാന്റുകള്‍ ലഭിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹത്തിന്റെ രചനകള്‍ ദി ഹിന്ദു, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ലൈവ്മിന്റ് എന്നിവയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.
അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.
Comments are closed.