അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലേക്ക്
മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞയുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലെത്തുന്നു. തെലുങ്ക് നിര്‍മാതാക്കളായ അനില്‍ സുന്‍കര, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. കലാമിന്റെ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ രാമേശ്വരത്ത് നടത്തിയ പരിപാടിയില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ.എസ്.ആര്‍.ഒ) ചെയര്‍മാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി.
ഡോ. അബ്ദുള്‍ കലാം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ രചന രാജ് ചെന്‍ഗപ്പയാണ്. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കലാം എന്ന വ്യക്തിയുടെ ജീവിതം എത്രത്തോളം ലളിതവും , മാതൃകാപരവുമായിരുന്നുവെന്ന് ചിത്രീകരിക്കാന്‍ കഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന്റയും , ആണവ രഹസ്യങ്ങളുടെയും കഥകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ 2016 ല്‍ ആരംഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments are closed.