അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. സംസ്ഥാന മന്ത്രിസഭ യോഗമാണ് അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്.
1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എഎസ്പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സുധേഷ് കുമാർ, ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനിൽ കാന്തിനെ ഡിജിപിയായി നിയമിച്ചിരിക്കുന്നത്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഡല്‍ഹി സ്വദേശിയാണ്.
ഡിജിപി സ്ഥാനത്തു നിന്നും ലോക്നാഥ് ബെഹ്റ വിരമിക്കുന്ന സാഹചര്യത്തിലാണ് അനിൽ കാന്ത് ഡിജിപിയായി സ്ഥാനമേൽക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് കേരളത്തിൽ ഡിജിപി സ്ഥാനത്തെത്തുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്.
Comments are closed.