‘ഓരോ കളങ്ങളും ഓരോ ജീവിതമാണ്’: അനില്‍ ദേവസ്സി
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി-രണ്ട് മാംഗോയില്‍ നടന്ന സെഷനില്‍ ‘കാമറൂണി’ എന്ന ചർച്ചയിൽ അനില്‍ ദേവസ്സിയുടെ ചെറുകഥകളെക്കുറിച്ച് ചർച്ച ചെയ്തു. അനില്‍ ദേവസ്സിയോടൊപ്പം ചര്‍ച്ചയില്‍ സുധ തെക്കേമഠം പങ്കെടുത്തു.
തന്റെ ‘കളമെഴുത്ത്’ എന്നുള്ള ചെറുകഥയിലെ ഓരോ കളങ്ങളും ഓരോ ജീവിതമാണെന്ന് അനില്‍ ദേവസ്സി അഭിപ്രായപ്പെട്ടു. ഒന്നും മറച്ചുവെക്കാതെ തുറന്നടിച്ചാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘കാമറൂണി ‘എന്ന പേര് ചെറുകഥയ്ക്കിടാനുള്ള കാരണമെന്താണെന്ന സുധ തെക്കേമഠത്തിന്റെ ചോദ്യത്തിന് കാമറൂണിയിലെ തന്റെ സുഹൃത്ത് മാത്യു വെര്‍ണോയുടെ ഓര്‍മ്മയ്ക്കായാണ് താന്‍ ആ പേരിട്ടതെന്നും ഭാവനയിലാണിതെഴുതിയതെന്നും എഴുത്തുകാരന്‍ മറുപടി പറഞ്ഞു. കൂടാതെ തന്റെ കൃതിയായ കാസപിലാസയെ കുറിച്ചും പ്രവാസജീവിതാനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
Comments are closed.