DCBOOKS
Malayalam News Literature Website

ജീവിതം സ്വപ്‌നത്തേക്കാള്‍ വലിയ യാഥാര്‍ത്ഥ്യം

ANDAMANUM AFRICAYUM By : BAIJU N NAIR
ANDAMANUM AFRICAYUM
By : BAIJU N NAIR

ബൈജു എന്‍ നായര്‍ രചിച്ച ആന്‍ഡമാനും ആഫ്രിക്കയും എന്ന ഏറ്റവും പുതിയ പുസ്തകത്തിന് സന്തോഷ് ഏച്ചിക്കാനം എഴുതിയ അവതാരികയില്‍ നിന്നും

പൂര്‍വ്വികര്‍ പോവുകയും എഴുതുകയും ചെയ്ത ദേശങ്ങളിലേക്ക് വീണ്ടും ഒരു സഞ്ചാരി എത്തുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ പ്രേരണ ചരിത്രം മാറുന്നില്ലെങ്കിലും മനുഷ്യജീവിതം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. ”യാത്രയ്ക്കായി നിങ്ങളെ പ്രേരിപ്പിക്കുന്ന വികാരം ജീവിതത്തെ മാറ്റിപ്പണിയാനുള്ള നിങ്ങളുടെ ആഗ്രഹമാണ്” എന്ന ഉദ്ധരണി അന്വര്‍ത്ഥമാകുന്നതും ഇവിടെയാണ്. ഇങ്ങനെ ഒരു ദേശത്തിന്റെ വികസ്വരമായ മനുഷ്യാനുഭവങ്ങളിലേക്കുള്ള ഒരു യാത്രികന്റെ അന്വേഷണമാണ് ബൈജു എന്‍. നായരെ എസ്.കെ. പൊറ്റെക്കാടിനും സക്കറിയയ്ക്കും ശേഷം ആഫ്രിക്കയില്‍ എത്തിക്കുന്നത്. 1949-ല്‍ എസ്. കെ. കണ്ട ടാങ്കനിക്കയല്ല (താന്‍സാനിയയുടെ പഴയ പേര്) ബൈജു എന്‍.നായര്‍ പറയുന്ന താന്‍സാനിയ.

ഈ പ്രപഞ്ചത്തില്‍ എന്തിനെപ്പറ്റി ചോദിച്ചാലും മണിമണിയായി ഉത്തരം പറയുന്ന ഇന്റര്‍നെറ്റും വിക്കീപിഡിയയുമുള്ളപ്പോള്‍ ഇക്കണ്ട ഓണംകേറാമൂലകളിലൊക്കെ കറങ്ങി സമയം കളയുന്നതെന്തിനാണെന്നു ചോദിക്കുന്നവര്‍ ഉണ്ടാകാം. ഒരു വാദ്യോപകരണത്തില്‍ നിരവധി പേര്‍ വന്നു തൊടുമ്പോള്‍ ഒരേ ശബ്ദംതന്നെ വ്യത്യസ്ത രീതിയില്‍ ആസ്വാദകനിലേക്ക് എത്തുന്നതുപോലെ ഓരോ സഞ്ചാരിക്കുമുന്നിലും ദേശം പല രൂപത്തിലും ഭാവത്തിലും അനാവൃതമാകുന്നു. അപ്പോള്‍ ഓരോ കാഴ്ചയും നവ്യമായ അനുഭവത്തിന്റെ അത്ഭുതലോകം
നമുക്കു മുമ്പില്‍ തുറന്നിടുന്നു.

1964-ലാണ് എസ്.കെ പൊറ്റക്കാട് കണ്ട ടാങ്കനിക്ക സാന്‍സിബാറിനെയും കൂട്ടിച്ചേര്‍ത്ത് Textടാന്‍സാനിയ ആയി മാറുന്നത്. 1960-ല്‍ ടാങ്കനിക്ക സ്വതന്ത്രമാകുന്നതു വരെ അറബികളുടെ കിരാതഭരണത്തിന്‍ കീഴിലായിരുന്ന സാന്‍സിബാറിനെക്കുറിച്ച് എസ്.കെ. തന്റെ ഡാറുസ്സലാം എന്ന അധ്യായത്തില്‍ ഏറെയൊന്നും പരാമര്‍ശിക്കുന്നില്ല.അടിമവ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ സാന്‍സിബാറിലേക്ക് എത്തിക്കും മുമ്പ് കാപ്പിരികളെ തളച്ചിട്ടിരുന്ന ബഗമോയ വരെ മാത്രമേ എസ്.കെ. എത്തിയിട്ടുള്ളൂ. പക്ഷേ, ഇന്ന് ടാന്‍സാനിയയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍സിബാറിന്റെ ഭൂതകാലത്തെപ്പറ്റി ബൈജു നടത്തുന്ന വിവരണങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരു വായനക്കാരനും ‘മൃഗീയമായ പീഡനങ്ങള്‍ക്ക് വിധേയരായ ലക്ഷോപലക്ഷം കറുത്ത വര്‍ഗ്ഗക്കാരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു തുള്ളി കണ്ണീരെങ്കിലും അര്‍പ്പിക്കാതിരിക്കാനാവില്ല.

മലാവി, സാംബിയ തുടങ്ങിയ ഇതര ആഫ്രിക്കന്‍ ദേശങ്ങളില്‍നിന്ന് പിടിച്ചുകൊണ്ടണ്ടുവന്ന കറുത്തവര്‍ക്ക് നേരെ അറബികള്‍ അഴിച്ചു വിട്ട മനുഷ്യത്വഹീനമായ കിരാതവാഴ്ചയെ പ്പറ്റി പറയുമ്പോള്‍തന്നെ പവിഴപ്പുറ്റുകള്‍ കൊണ്ടണ്ട് ജര്‍മ്മന്‍കാരും അറബികളും നിര്‍
മ്മിച്ച വാസ്തുവിദ്യയുടെ സവിശേഷതയിലേക്കും ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നുണ്ടണ്ട്. നൈല്‍
നദിയുടെ ഉത്ഭവം അന്വേഷിച്ച് 1870-ല്‍ യാത്ര തിരിക്കുകയും പിന്നീട് സാംബിയയിലെ ചിറ്റാംബോയില്‍ വെച്ച് മലേറിയ പിടിപെട്ട് മരിക്കുകയും ചെയ്ത ഡോ. ഡേവിഡ് ലിവിങ് സ്റ്റണിന്റെ ഹൃദയം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പുറത്തെടുത്ത് മരത്തിനു ചുവട്ടില്‍ കുഴിച്ചിടുന്നതും ആ മരം വളര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷംഅതിന്റെ ശിഖരത്തില്‍നിന്ന് കൊത്തിയെടുത്ത കുരിശ് സാന്‍സിബാറിലെ പള്ളിയുടെ ചുമരില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതു
മൊക്കെ വായിക്കുമ്പോള്‍ ‘ജീവിതം സ്വപ്നത്തെക്കാള്‍ വലിയ യഥാര്‍ത്ഥ്യ’മാണെന്നു കണ്ട് നമ്മള്‍ അദ്ഭുതപ്പെടുകതന്നെ ചെയ്യും. ആള്‍ഡ ബ്രഷെലിസ് ജൈജാന്റിയ വര്‍ഗ്ഗത്തില്‍ പെട്ട, പ്രിസണ്‍ ഐലന്റിലെ വംശനാശം വന്നുകൊണ്ടണ്ടിരിക്കുന്ന ആമകളെപ്പറ്റി ബൈജു പറ
യുമ്പോള്‍ അതിലൂടെ ആഫ്രിക്ക ഇന്ന് നേരിട്ടു കൊണ്ടണ്ടിരിക്കുന്ന പരസ്ഥിതികമായ ചൂഷണ
ങ്ങളുടെ വ്യാപ്തി നമ്മെ അസ്വസ്ഥരാക്കുന്നു. ദേശീയ വരുമാനത്തിന്റെ 35%വും കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിയില്‍നിന്നാണെന്നിരിക്കേ ടാന്‍സാനിയയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ പട്ടിണിയിലാണ്. പക്ഷേ , വിദ്യാഭ്യാസ മേഖലയില്‍ 2015 ശേഷം വന്ന
പുരോഗതി സമീപ ഭാവിയിലെങ്കിലും അഭ്യന്തരമായ വറുതികള്‍ മറികടന്ന് ടാന്‍സാനിയയെ പുരോഗതിയുടെ വെളിച്ചത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷ ബൈജു മുന്നോട്ട് വയ്
ക്കുന്നുണ്ട്. ലോകാത്ഭുതങ്ങളില്‍ ഒന്നായ ഗൊരങ്ഗാരോ ക്രേറ്റര്‍ ആഫ്രിക്കയിലെ പര
മ്പരാഗത ഗോത്രവര്‍ഗ്ഗക്കാരായ മസായികളുടെ കൈയിലായിരുന്നു. മസായികളുടെ ജീവിത രീതി ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ആഫ്രിക്കന്‍ യാത്രാപുസ്ത
കത്തില്‍ എസ്.കെ. വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും 1921-ല്‍ നായാട്ട് നിരോധിക്കപ്പെട്ട
തോടെ തങ്ങളുടെ സ്വന്തം മണ്ണ് വിട്ട് നഗരങ്ങളിലേക്ക് പറിച്ചെറിയപ്പെട്ട മസായികളുടെ ഇന്നത്തെ ദുരവസ്ഥയെപ്പറ്റി അറിയാന്‍ ഈ പുസ്തകംതന്നെ വായിക്കണം. മൂന്ന് കൊല്ലം മുമ്പ് ടാന്‍സാനിയയിലെത്തിയപ്പോള്‍ പരമ്പരാഗത ഗോത്രവേഷം ധരിച്ച് നമ്മുടെ ഇവിടത്തെ സെക്യൂരിറ്റിക്കാരെപ്പോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഏറ്റവും താഴേക്കിടയിലുള്ള കൂലിവേലകള്‍ക്കുമായി നിയോഗിക്കപ്പെട്ട നിരവധി മസായികളെ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള
താണ്. കേരളത്തിലെ ആദിവാസികള്‍ക്ക് മേല്‍ ഉദ്യോഗസ്ഥ മേധാവിത്വവും സര്‍ക്കാരും നടത്തുന്ന ചൂഷണത്തിന്റെയും കുതിരകയറ്റത്തിന്റെയും ആവര്‍ത്തനംതന്നെയാണ് ടാന്‍സാ
നിയയിലും നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെപ്പറ്റിയൊക്കെ വളരെ വിശദമായിത്തന്നെ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.