ഹാനി ബാബുവിന്റെ ജയില്‍വാസത്തിന് ഒരു വയസ്സ്, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ജൂലൈ 22 മുതല്‍ 24 വരെ
ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി സാമൂഹികപ്രവർത്തകനും ഡല്‍ഹി സർവകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന്റെ ജയില്‍വാസത്തിന് ഒരു വയസ്സ് പൂര്ത്തിയാവുകയാണ്. ഇതിനോടനുബന്ധിച്ച് ഹാനി ബാബുവിന്റെ സുഹൃത്തുക്കളും സ്കോളേഴ്സ് അറ്റ് റിസ്ക് ആന്ഡ് ദ് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പോസ്റ്റ് കൊളോണിയല് സ്റ്റഡീസും ചേര്ന്ന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ജൂലൈ 22 മുതല്‍ 24 വരെ നടക്കും. വിവിധ വിഷയങ്ങളിലായി പ്രമുഖര് സംസാരിക്കും.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തില്‍ പ്രൊഫസര്‍ ആയ തൃശ്ശൂര്‍ സ്വദേശി ഹാനി ബാബുവിനെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന – ബി. ജെ. പി സഖ്യ സർക്കാർ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിൽ കലാശിച്ചു.
Comments are closed.