DCBOOKS
Malayalam News Literature Website

കവിതാവായനയും ചര്‍ച്ചയും ജൂലൈ 12ന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി കവിതാവായനയും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 12-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം തൈക്കാടുള്ള ഭാരത് ഭവനിലാണ് പരിപാടി. പ്രദീപ് പനങ്ങാട്, എം.എസ് ബനേഷ്, വിനീത വിജയന്‍, അസീം താന്നിമൂട്, പ്രമോദ് പയ്യന്നൂര്‍,എസ്.കലേഷ് എന്നിവര്‍ പങ്കെടുക്കുന്നു.

സെന്‍ര്‍ ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ്, കേരള സാംസ്‌കാരികവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.