വിമര്‍ശനകലയിലെ ഒരിന്ത്യന്‍ വാദം
സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ബാലചന്ദ്രന്‍ വടക്കേടത്ത്
കെ. രാഘവന്‍പിള്ളയ്ക്ക് സാഹിത്യവിമര്‍ശനം സ്വതന്ത്രവും സമഗ്രവുമായഒരു വായനാപദ്ധതിയായിരുന്നു. നിലവിലുള്ള സമ്പ്രദായങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു രീതിശാസ്ത്രം കൃതികളുടെ വിശകലനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു എന്നതാണ് നേര്. എന്നാല്‍ നമ്മുടെ സാഹിത്യവിമര്‍ശം ഈ നിരൂപകനെ വേണ്ടത്ര പരിഗണിച്ചില്ല എന്നതാണ് സത്യം. ലേഖനമെഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ഉദ്ധരിക്കാന്‍ പാകത്തിലുള്ള പേരുകള്‍ കൈവശമുണ്ടെങ്കില്‍ അതെല്ലാം ആവര്‍ത്തിക്കുകയല്ലാതെ നമ്മുടെ വിമര്‍ശനം മറ്റൊരു എഴുത്തിനെ കാണാറില്ല.
സാര്‍ത്രിന്റെ ബീയിംഗ് ആന്റ് നതിംഗ്‌ലസ് എന്ന കൃതി വായിച്ചു തുടങ്ങിയിരുന്നു.
അത് ദുര്‍ഗ്രഹമായി അനുഭവപ്പെട്ടു. അസ്തിത്വവും ഒന്നുമില്ലായ്മയും മനുഷ്യന്റെ നിലനില്പ്പുമായിരുന്നല്ലോ സാര്‍ത്രിന്റെ അന്വേഷണതത്ത്വങ്ങള്‍. സാര്‍ത്ര് ഉദ്ദേശിച്ച രീതിയില്‍ ആ ആശയങ്ങളെ ഗ്രഹിച്ചെടുക്കാനും അവയുടെ ശരിയായ അര്‍ത്ഥാശയങ്ങളിലെത്താനും എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നതാണ് വസ്തുത. ആ സന്ദര്‍ഭത്തിലാണ് കെ. രാഘവന്‍പിള്ളയുടെ ‘സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം’ എന്ന കൃതി ശ്രദ്ധയില്‍പെടുന്നത്. ആശയങ്ങളുടെ സമൃദ്ധികൊണ്ടും അതിന്റേതായ സങ്കീര്‍ണ്ണതകള്‍കൊണ്ടും ഒരു ശൂന്യതയിലെന്നെ തള്ളിവിട്ട സാര്‍ത്രിയന്‍ ദര്‍ശനങ്ങള്‍ക്ക് ഒരു തെളിച്ചം രാഘവന്‍ പിള്ളയുടെ കൃതി നല്കുന്നതായി തോന്നി. നവീനചിന്ത മുന്നോട്ടുവയ്ക്കുന്ന ശൂന്യതാബോധം എന്ന തത്ത്വചിന്താപ്രശ്‌നത്തോടൊപ്പം അയുക്തികത ഒരു അന്വേഷണവിഷയമാക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെട്ടു. അയുക്തികതയിലും ഒരു യുക്തിയില്ലേ എന്നതായിരുന്നു എന്റെ സംശയം. യുക്തിക്ക് ഇന്ത്യന്‍ തത്ത്വചിന്ത നല്കിയിട്ടുള്ള വിശദീകരണതന്ത്രവുമായി ബന്ധപ്പെടുത്തി ചില ആലോചനകള്‍ ഉണ്ടാവുകയും അതിന്റെ ഭാഗമായി ‘അയുക്തികതയിലെ യുക്തിതന്ത്രം’ എന്ന പേരില്‍ ഒരു ലേഖനമെഴുതിയതും ഞാന്‍ ഓര്‍മ്മിക്കുന്നു.
പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്
Comments are closed.