അമൃത് പുരസ്‌കാരം പ്രഖ്യാപിച്ചു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീതനാടക അക്കാദമി 86 കലാകാരന്‍മാര്‍ക്ക് പ്രത്യേക അമൃത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളം, ബംഗാള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നായി ഏഴ് മുതിര്‍ന്ന മലയാളി കലാകാരന്‍മാര്‍ അര്‍ഹരായി.
കേരളത്തില്‍നിന്ന് പ്രശസ്ത നാടകകൃത്ത് സി.എല്‍. ജോസ്, ഓട്ടന്‍ തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം പ്രഭാകരന്‍, നൃത്താചാര്യ കലാക്ഷേത്രം വിലാസിനി, കഥകളിചമയരംഗത്ത് മുദ്രപതിപ്പിച്ച എന്‍. അപ്പുണ്ണി തരകന്‍, കര്‍ണാടകസംഗീതപ്രതിഭ മങ്ങാട് നടേശന്‍ എന്നിവരും ബംഗാളില്‍ നൃത്തകലാരംഗത്ത് പ്രശസ്തയായ തങ്കമണിക്കുട്ടിയും ലക്ഷദ്വീപില്‍ നാടന്‍കലാരംഗത്ത് പ്രശസ്തനായ അബുസല മായംപൊക്കടയുമാണ് ബഹുമതി കരസ്ഥമാക്കിയത്. പെര്‍ഫോമിങ് ആര്‍ട്സ് രംഗത്തെ കലാകാരന്‍മാര്‍ക്കാണ് ഒരുലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
Comments are closed.