‘അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’; വിവാദ പുസ്തകത്തിന് വീണ്ടും സ്‌റ്റേ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ
വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകത്തിന്റെ വില്‍പ്പനയ്ക്ക് പത്തനംതിട്ട ജില്ലാ കോടതിയുടെ സ്‌റ്റേ. അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡെ്‌വെലുമായി മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് ‘അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ
വെളിപ്പെടുത്തലുകള്‍’. മഠത്തിലെ ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി ഗെയ്ല്‍ പുസ്തകം ഇറക്കിയ സാഹചര്യത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് അവരുമായി അഭിമുഖം നടത്തിയത്.
ഡോ. ശ്രീജിത്ത് കൃഷ്ണന്‍, ബി പ്രേംകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കോടതിയുടെ സ്‌റ്റേ. പുസ്തകം വിവാദമായതിനെ തുടര്‍ന്ന് മുന്‍പ് ഹൈക്കോടതിയും സ്റ്റേ പുറപ്പെടുവിപ്പിച്ചിരുന്നു.
പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2014-ല്‍ ഡി.സി ബുക്‌സ് ഹെറിറ്റേജ് ശാഖയ്ക്ക് നേരെയും രവി ഡിസിയുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.
Comments are closed.