കലാമണ്ഡലം ഗോപിയുടെ ‘അമ്മ’; മനോഹരമായ നൃത്താവിഷ്‌കാരവുമായി മിനി ബാനര്‍ജി
വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ എന്ന ആദ്യ കവിതാസമാഹാരത്തിലെ മൂന്നു കവിതകള്‍ മോഹിനിയാട്ടമാക്കി ചിട്ടപ്പെടുത്തി മിനി ബാനർജി. അമ്മ, വ്യാകുല നായിക, അമ്മേ ശരണം തുടങ്ങി മൂന്നു കവിതകളാണ് മിനി മോഹിനിയാട്ടമാക്കി ചിട്ടപ്പെടുത്തിയത്.
കറന്റ് ബുക്‌സാണ് ‘അമ്മ’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി വാഴ്‌ത്തപ്പെടുന്നത്. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതൽ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.