അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ പെരുമാള്‍ മുരുകന്‍
തമിഴിന്റെ ഈണത്തില്‍ കലര്‍ന്ന, പ്രശസ്ത തമിഴ് സാഹിത്യകാരനും ‘മാതൊരുഭാഗന്‍’ എന്ന വിഖ്യാത കൃതിയുടെ സൃഷ്ടാവുമായ പെരുമാള്‍ മുരുകന്‍, എ.ആര്‍ വെങ്കിടാചലപതിയുമായി നടത്തിയ സംഭാഷണ സദസായ, ‘അമ്മ’ ശ്രോതാക്കള്‍ക്ക് വ്യത്യസ്താനുഭവവും, ‘അമ്മ’ എന്ന സങ്കല്‍പ്പത്തില്‍ പൊതിഞ്ഞു കിടക്കുന്ന, പെരുമാളിന്റെ ജീവിതത്തെ അടുത്തറിയുവാനും സാധ്യമായി.
തമിഴ് സാഹിത്യലോകത്തില്‍ മറ്റൊരു വഴിയേ സഞ്ചരിച്ച എഴുത്തുകാരനാണ് മുരുകനെന്ന് സദസ്സിനെ പരിചയപ്പെടുത്തി തുടങ്ങിയ എ. ആര്‍. വെങ്കിടാചലപതി, അദ്ദേഹത്തിന്റെ പുതിയ ആത്മകഥയായ ‘അമ്മ’യുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സാമൂഹിക സാംസ്കാരിക വിഷയങ്ങളിലൂന്നിയുള്ളതായിരുന്നു. അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന അമ്മയുടെ ഓര്‍മ്മകളെ പുറത്ത് വെക്കാനാണ് ഈ പുസ്തകം എഴുതിയതെന്ന് വെളിപ്പെടുത്തി. താന്‍ വളര്‍ന്ന സാമൂഹത്തില്‍ കൃഷി കുറവായിരുന്നുവെന്നും, കന്നുകാലി വളര്‍ത്തല്‍ പ്രധാനമായിരുന്നുവെന്നും ഓര്‍മിച്ച അദ്ദേഹം, ചെറിയ കുട്ടികള്‍ പോലും അവിടെ ഒരു ജോലി ഉറപ്പായും ചെയ്തിരിക്കുമെന്ന് തുടര്‍ന്നു. പുരുഷന്മാര്‍ മിക്ക സമയവും മദ്യത്തിന്റെ ലഹരിയില്‍ കഴിയുന്നതിനാല്‍ അവിടെ സ്ത്രീകളായിരുന്നു പ്രധാനമായും വീട് നിയന്ത്രിച്ചിരുന്നതെന്ന് മുരുകന്‍ പറഞ്ഞു.
അമ്മയോടുള്ള സ്‌നേഹം എന്തുകൊണ്ട് അച്ഛനോടില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം തന്റെ ആത്മകഥയിലുണ്ടാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. റിയലിസ്റ്റിനെക്കാള്‍ നല്ലത് നാച്ചുറലിസ്റ്റ് ആണെന്ന് അഭിപ്രായപെട്ട മുരുകന്‍ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തില്‍ നിന്നെടുത്ത സംഭവങ്ങളാണ് വാക്കുകളായി ‘അമ്മ’യില്‍ ഉള്ളതെന്ന് പറഞ്ഞു നിര്‍ത്തി.
Comments are closed.