DCBOOKS
Malayalam News Literature Website

അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

ദില്ലി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്ത ഹിന്ദി ചലച്ചിത്രനടന്‍ അമിതാഭ് ബച്ചന്. സിനിമാരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ഏകകണ്ഠമായാണ് ബച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

1969-ല്‍ സാഥ് ഹിന്ദുസ്ഥാനിയില്‍ കെ.എ അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചന്‍ അഭിനയരംഗത്തെത്തുന്നത്. 1973-ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ ആണ് ആദ്യം നായകനായി അഭിനയിച്ച ചിത്രം. ആറു നൂറ്റാണ്ടുപിന്നിട്ട ചലച്ചിത്രജീവിതത്തിനിടയില്‍ ബച്ചന്‍ 190-ലേറെ സിനിമകളില്‍ വേഷമിട്ടു. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബച്ചന്‍ അഭിനയരംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയത്.

Comments are closed.