സാഹിത്യ നൊബേൽ അമേരിക്കൻ എഴുത്തുകാരി ലൂയീസ് ഗ്ലിക്കിന്
സ്റ്റോക്ക്ഹോം (സ്വീഡന്‍): സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനാണ് പുരസ്കാരം ലഭിച്ചത്. നേത്തെ പുലിറ്റ്സർ പുരസ്കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 2014ൽ നാഷണൽ ബുക്ക് അവാർഡും സ്വന്തമാക്കി. 12 കവിതാ സമാഹാരങ്ങൾ ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1943ൽ ന്യൂയോർക്കിൽ ജനിച്ച ഇവർ കേംബ്രിജിലാണു താമസം.
കഴിഞ്ഞ വര്‍ഷത്തെ വിജയി ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെ ആയിരുന്നു. യുഗോസ്ലാവിയന്‍ സംഘര്‍ഷകാലത്ത് യുദ്ധകുറ്റ കൃത്യങ്ങളും വംശീയ ഉന്മൂലനവും ആരോപിക്കപ്പെട്ട സെര്‍ബിയന്‍ രാഷ്ട്രീയത്തിന്‍റെ വക്താക്കളില്‍ ഒരാളായി മാറിയ ഹാന്‍കെയ്‍ക്ക് പുരസ്‍കാരം നല്‍കിയത് വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് 2018ലെ പുരസ്‍കാരം സ്വീഡിഷ് അക്കാദമി റദ്ദ് ചെയ്‍തിരുന്നു. ഇത് 2019ല്‍ ആണ് നല്‍കിയത്. പോളണ്ടില്‍ നിന്നുള്ള എഴുത്തുകാരി ഓള്‍ഗ തോകഷൂര്‍ക്കിനാണ് പുരസ്‍കാരം ലഭിച്ചത്.
Comments are closed.