കൊവിഡ് 19 ചികിത്സയിലിരിക്കെ വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി വിടവാങ്ങി
വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി(61) വിടവാങ്ങി. കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്. എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു.
1990ലാണ് എ തൗസൻഡ് വൈൻഡിംഗ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഇത് പിന്നീട് എക്കാലത്തെയും ലോകോത്തര ഹിറ്റായി മാറി. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവയാണ് ഡിഫിയുടെ പ്രധാന ഹിറ്റുകൾ. ഡിഫിയുടെ ഓൾഡ് ട്രെയിൻ എന്ന ആൽബം 1998ൽ ഗ്രാമി അവാർഡ് നേടിയിരുന്നു.
Comments are closed.