കസവ് മുണ്ടും കസവ് നേര്യതും ധരിച്ച അംബേദ്ക്കര്‍; ശ്രദ്ധനേടി ‘മലയാളി മെമ്മോറിയല്‍’ കവര്‍ച്ചിത്രം
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഉണ്ണി ആറിന്റെ ഏറ്റവും പുതിയ പുസ്തകം ‘മലയാളി മെമ്മോറിയലി’ ന്റെ കവര്‍ച്ചിത്രം ശ്രദ്ധേയമാകുന്നു . തറവാടിന്റെ പൂമുഖത്ത് കസവ് മുണ്ടും കസവ് നേര്യതും ധരിച്ചിരിക്കുന്ന അംബേദ്ക്കറിന്റെ ചിത്രമാണ് കവറിലുള്ളത്. സൈനുല്‍ ആബിദാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മലയാളി മെമ്മോറിയലിന്റെ കഥ മുന്നോട്ട് വെക്കുന്നത് ഉയര്‍ന്ന ജാതിക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജാതി ഉത്ക്കണ്ഠയാണ്. അംബേദ്ക്കറിനെ ഉന്മൂലനം ചെയ്തു കൊണ്ട് (ജാതി ഉന്മൂലനമല്ല!) എങ്ങനെ ജീവിക്കാം എന്നാണ് അയാളുടെ ചിന്ത. അയാളുടെ മനസ്സിലെ അംബേദ്ക്കര്‍ ആണ് കവറിലെ അംബേദ്ക്കറെന്ന് ഉണ്ണി ആര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിരവധി ആളുകളാണ് കവര്‍ച്ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Loved this cover of @unnisaraswati book. Ambedkar, who loved his 3-piece suit, would have loved this too. In the poem, ‘If The Untouchable Wears Clean Clothes’, Ambedkar wrote: “Why is there atrocity on an untouchable, when he puts on clean clothes? Why it hurts a Hindu?” 1/2 pic.twitter.com/p7pWHWSjHk
— N.S. Madhavan (@NSMlive) August 20, 2022
Comments are closed.