അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോഹലന്‍’ പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്
അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോഹലന്‍’ എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ കഥയെഴുത്തിന്റെ 50-ാം വാര്‍ഷികാഘോഷവും 2024 ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9.30 മുതല്‍ നെഹ്‌റു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് സാഹിത്യവേദിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനവും പുസ്തകപ്രകാശനവും എം മുകുന്ദന്‍ നിര്‍വ്വഹിക്കും. ആര്‍ രാജശ്രീ പുസ്തകം സ്വീകരിക്കും.സാഹിത്യ-സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് നോവലിന്റെ പ്രസാധകര്‍.
കേരളത്തിലെ പ്രശസ്തരായ പത്ത് ചിത്രകാരന്മാര്‍ ചടങ്ങില്‍ അല്ലോഹലനെ വരയ്ക്കും. മണ്ണിന്റെ തോറ്റങ്ങള്‍ : അംബികാസുതന്റെ എഴുത്തും ജീവിതവും (വീരാന്‍കുട്ടി), അംബികാസുതന്റെ സര്‍ഗ്ഗദര്‍ശനം (ഇ.പി. രാജഗോപാലന്‍), പ്രകൃതിയുടെ ജീവിതം എഴുതുമ്പോള്‍ (താഹ മാടായി), തെയ്യങ്ങളും മനുഷ്യരും (ഡോ. സോമന്‍ കടലൂര്‍) അല്ലോഹലന്‍ ചരിത്രവും ഭാവനയും (ഡോ. സി. ബാലന്‍), മാങ്ങാടിന്റെ കൃതികളിലെ ദേശസ്മൃതികള്‍ (മാധവന്‍ പുറച്ചേരി) കഥയും പരിസ്ഥിതിയും (ഡോ ഇ. ഉണ്ണികൃഷ്ണന്‍), ചരിത്രത്തിന്റെ പെരുങ്കളിയാട്ടം (ഡോ ആര്‍ ചന്ദ്രബോസ്) എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകുന്നേരം 3.45ന് ‘വടക്കന്‍ എഴുത്തിലെ ബഹുസ്വരതകള്‍’ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ
Comments are closed.