DCBOOKS
Malayalam News Literature Website

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്ന് രചനകൾ , ആനന്ദിന്റെ നോവൽ ‘ആള്‍ക്കൂട്ടം’,ഒ.വി. വിജയന്റെ ‘തലമുറകൾ’, വി.ജെ. ജെയിംസിന്റെ ‘ചോര ശാസ്ത്രം’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !

ആനന്ദിന്റെ നോവൽ ‘ആള്‍ക്കൂട്ടം’ മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന നോവലാണ് ആനന്ദിന്റെ ‘ആള്‍ക്കൂട്ടം.’ നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിതെളിക്കുകയും ചെയ്തു ഇത്.ആനന്ദിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായ ഈ നോവല്‍ സമയാതീതമായ വായനക്ഷമത കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു രചനയുമാണ്.

ഒ.വി. വിജയന്റെ ‘തലമുറകൾ’ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയന്‍ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടില്‍ സമീപിക്കുന്നു. ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ- ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതു നേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്പ്രയോജനത, കഠിനയാതനകളിലൂടെ നേടിയെടുത്ത Anand, V J James, O V Vijayan-Alkoottam-Thalamurakal-Chorasasthramബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ- തലമുറകളില്‍ അവതരിപ്പിക്കുകയാണ്.

വി.ജെ. ജെയിംസിന്റെ ‘ചോര ശാസ്ത്രം’അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം. വിഷയതല്‍പരനായ ഒരു തസ്‌കരന് ഇവ്വിധമൊരുനില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള്‍ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെണ്‍കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിരത്തിന്റെ മുകള്‍മുറിയിലേക്ക് അവന്റെ വിചാരങ്ങള്‍ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്‍ക്ക് നേര്‍വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല്‍ അവന്റെ മുമ്പില്‍ വാതായനങ്ങള്‍ പൂട്ടുതുറന്ന് നിവര്‍ന്നു കിടക്കുമല്ലോ.

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന ആനന്ദിന്റെ നോവൽ ‘ആള്‍ക്കൂട്ടം’, ജാതികള്‍ക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ അവതരിപ്പിക്കുന്ന ഒ.വി. വിജയന്റെ ‘തലമുറകൾ‘, മോഷണശാസ്ത്രം പരിശീലിച്ച ഒരു കള്ളന്റ ജീവിതത്തിലെ നിരീക്ഷണ പരീക്ഷണങ്ങൾ ,വി.ജെ. ജെയിംസിന്റെ ‘ചോര ശാസ്ത്രം’.

മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 99 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.