അരങ്ങിനെ വിസ്മയിപ്പിച്ച പ്രതിഭാശാലിയുടെ കഥ
സ്ത്രീയായി അരങ്ങില്‍ വിജയിക്കുകയും പുരുഷനായി ജീവിതത്തിന്റെ അരങ്ങില്‍ പരാജയപ്പെടുകയും ചെയ്ത നായികാ നടന്റെ ജീവിതത്തെനോവല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് എസ്.ഗിരീഷ് കുമാര്‍. ഓച്ചിറ വേലുക്കുട്ടിയുടെ സംഘര്‍ഷഭരിതമായ ജീവിതത്തെ രേഖപ്പെടുത്തുന്നതോടൊപ്പം മലയാള നാടകത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് അലിംഗം എന്ന നോവല്‍. ജീവചരിത്രനോവല്‍ യഥാര്‍ത്ഥ ജീവചരിത്രമല്ല, എഴുത്തുകാരന്റെ ഭാവനയുടെ ഇടവും കൂടിയാണ്. അങ്ങനെയാവുമ്പോഴും അരങ്ങിനെ വിസ്മയിപ്പിച്ച മഹാനടന്റെ (നടിയുടെ) ജീവിതത്തെ രേഖപ്പെടുത്തുക എന്ന സാംസ്‌കാരിക ദൗത്യം കൂടി നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നുണ്ട്.
2018-ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും മലയാളിയുടെ വായനാ ലോകത്തിലേക്കും മലയാള നോവല്‍ ഭൂപടത്തിലേക്കും കടന്നു വരേണ്ടതുണ്ട്. വേലുക്കുട്ടി സ്വാംശീകരിച്ച വാസവദത്തയില്‍ തുടങ്ങി നോവല്‍ വാസവദത്തയിലാണ് അവസാനിക്കുന്നത്. ഓരോ ജീവിതവും മരണാസന്നമാകുമ്പോള്‍ ശാന്തത കൈവരിക്കാന്‍ ഉപഗുപ്തനെ കാത്തിരിക്കുകയാണല്ലോ. വേലുക്കുട്ടിയും മലയാള നാടക സാഹിത്യ ചരിത്രത്തിന്റെ അരങ്ങില്‍ കാത്തിരിക്കുകയാണ്. നാടകം ഒരിക്കലും അവസാനിക്കുന്നില്ല.
2018-ലെ ഡി സി സാഹിത്യപുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഇടംനേടിയ എസ്. ഗിരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിന് ടി.കെ.അനില്‍കുമാര്‍ എഴുതിയ വായനാനുഭവം.
Comments are closed.