ഡോ. ബി. ഇക്ബാലിന്റെ ‘ആലീസിന്റെ അത്ഭുത രോഗം -സാഹിത്യവും വൈദ്യശാസ്ത്രവും’; സീനിയർ സിറ്റിസൺ എഡിഷൻ
ഡോ. ബി. ഇക്ബാലിന്റെ ‘ആലീസിന്റെ അത്ഭുത രോഗം -സാഹിത്യവും വൈദ്യശാസ്ത്രവും’ സീനിയർ സിറ്റിസൺ എഡിഷൻ പുറത്തിറങ്ങി. മുതിർന്ന പൗരരുടെ വായനയ്ക്ക് സൗകര്യപ്രദമായ വിധം രൂപകൽപ്പന ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പതിപ്പ് സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും സ്വന്തമാക്കാവുന്നതാണ്.
വൈദ്യശാസ്ത്രവും സാഹിത്യവും തമ്മിലുള്ള ബന്ധം പല തലങ്ങളില്‍ പരിശോധിക്കാവുന്നതാണ്. രോഗാവസ്ഥയുടെ ശാരീരികങ്ങളായ വശങ്ങളാണ് പൊതുവില്‍ വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നത്. എന്നാല്‍ രോഗങ്ങളുടെ ശാരീരികേതര വശങ്ങളും രോഗികളുടെ വൈയക്തികാനുഭവങ്ങളും പലപ്പോഴും സര്‍ഗാത്മകസാഹിത്യകൃതികളിലാണ് ആഴത്തില്‍ വിശകലനം ചെയ്തിട്ടുള്ളതെന്നു കാണാന്‍ കഴിയും. സാഹിത്യകൃതികളില്‍നിന്നു മാത്രം ലഭിക്കാനിടയുള്ള ഈ ഉള്‍ക്കാഴ്ച, രോഗികള്‍ നേരിടുന്ന വൈകാരികവും മാനസികവും ധാര്‍മ്മികവും നൈതികവുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍ മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കും, പ്രധാനമായും ഡോക്ടര്‍മാരുടെ ചികിത്സാക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, വൈദ്യലോകത്തെ ലക്ഷ്യമാക്കി മെഡിക്കല്‍ ജേര്‍ണലുകളില്‍ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബന്ധങ്ങളെ ആധാരമാക്കി തയ്യാറാക്കിയ ഈ കൃതി സാഹിത്യവും വൈദ്യശാസ്ത്രവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മലയാളത്തിലെ ആദ്യ പുസ്തകമാണ്.
Comments are closed.