ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര ‘ആല്‍കെമിസ്റ്റ് ‘
40million കോപ്പികള്‍ വിറ്റഴിഞ്ഞ , പുസ്തക ചരിത്രത്തില്‍ ‘Evertime Hit‘ കളിലൊന്നാണ് ‘ദആല്‍കെമിസ്റ്റ്‘ എന്ന പുസ്തകം. ബ്രസീലിയന്‍ സാഹിത്യകാരനായ ‘പൗലോ കൊയ്‌ലോ‘യാണ്‍ ഈ അസാമാന്യ കഥയുടെ കര്‍ത്താവ്.
സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ് ദ ആല്‍കെമിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു.
വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലും സ്ഥലത്തുമായാണ് ഈ കഥ നടക്കുന്നത്. സാന്റിയാഗോ എന്ന ചെറുപ്പക്കാരനാൻ ഇതിലെ നായകന്‍. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ് നായകന്‍. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. “To realize ones destiny is a person’s only obligation” എന്നാണ് സാലെമിലെ രാജാവ് എന്ന്സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്‍, സാന്റിയാഗോയോട് പറയുന്നത്. പിന്നിടങ്ങോട്ട് തന്റെ Destiny തേടിയുള്ള അലച്ചിലിന്റെ കഥയാണ് ആല്‍കെമിസ്റ്റ്.
അതിലളിതവും അതീവ മനോഹരവുമായ രീതിയിലാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ഡാവിഞ്ചികോഡിന്റെ ആകസ്മികതയും ഒരു ദേശത്തിന്റെ കഥയുടെ ലാളിത്യവും ചേര്‍ന്നാല്‍ എങ്ങിനെയുണ്ടാവുമോ, അതാണ് ആല്‍കെമിസ്റ്റ്! Moral of the story ആയി ഗ്രന്ഥകാരന്‍ തന്നെ പറയുന്ന ഈ വാചകവും ശ്രദ്ധയര്‍ഹിക്കുന്നതാണ് “ When you really want something to happen, the whole universe conspires so that your wish comes true“.
പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട്; Bibliophile ഫേസ്ബുക്
Comments are closed.