ആലപ്പുഴയില്‍ ഡി സി ബുക്‌സിന് പുതിയ ശാഖ; ഉദ്ഘാടനം ഏപ്രില്‍ 15ന്
മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ആലപ്പുഴയില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. ഏപ്രില്‍ 15 വിഷുദിനത്തിലാണ് ഉദ്ഘാടനം. വൈകിട്ട് 5.30ന് പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിക്കും. റേഡിയോ ജോക്കിയും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസാണ് ആദ്യവില്പന നിര്‍വ്വഹിക്കുന്നത്.
ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വായനക്കാരുടെ 500 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും 20 ശതമാനം ഡിസ്‌കൗണ്ട് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.