സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’ മമ്മൂട്ടിയും ആഷിഖ് അബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു
കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’-A designers diary’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബുവില്‍ നിന്നും മമ്മൂട്ടി ഏറ്റുവാങ്ങി. വസ്ത്രാലങ്കാര മേഖലയിലുള്ള സമീറയുടെ വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയ പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതി തയ്യാറാക്കിയിരിയ്ക്കുന്നത്. വസ്ത്രാലങ്കാര രംഗത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് സമീറ സനീഷ്. 11 വര്‍ഷം കൊണ്ട് നിരവധി സിനിമകളിലാണ് സമീറ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌ക്കാരം സമീറ സ്വന്തമാക്കിയിട്ടുണ്ട്.
തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്മനസ്സ് വാക്കുകള്‍ക്കിടയില്‍ മിടിക്കുന്നത് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിന്റെ ഓരോ താളുകളിലും വായനക്കാര്‍ക്ക് കാണാനാകും. പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും ഇല്ലാത്ത മനോഹരമായ ഒരു ആത്മകഥ, അതാണ് ‘അലങ്കാരങ്ങളില്ലാതെ’.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.