കൃത്രിമബുദ്ധിയുടെ യുഗത്തില്‍നിന്ന് തിരിച്ചുപോക്ക് സാധ്യമല്ല : എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍
കൃത്രിമ ബുദ്ധിയുടെ ഈ യുഗത്തില്‍നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍ അഭിപ്രായപ്പെട്ടു. AI unleashed: creativity, generative AI and ethics of Deep fakes എന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തില്‍ കൃഷ് അശോകും ജിബു ഏലിയസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, എ ഐയുടെ സര്‍ഗാത്മക സാധ്യതകള്‍ എന്നിവ സെഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എ ഐ മനുഷ്യരുടെ ശ്രദ്ധയ്ക്കും കരുതലിനുമായുള്ള ആഗ്രഹങ്ങളെ നിറവേറ്റാനുള്ള മാര്‍ഗ്ഗമാകുന്നതോടെ മനുഷ്യര്‍ കൂടുതല്‍ ഏകാകികളാകുമെന്നും ഇത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുകയെന്നും സെഷന്‍ അഭിപ്രായപ്പെട്ടു.
ഡീപ്പ് ഫേക്ക് പോലുള്ള എ ഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ തിരഞ്ഞെടുപ്പുകളിലും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സെഷനില്‍ അഭിപ്രായമുയര്‍ന്നു.
പക്വതയോടെയും സാമൂഹികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ അവബോധത്തോടെയുമാണ് എഐ എന്ന ടെക്‌നോളജിയെ നാം സമീപിക്കേണ്ടത് എന്ന അഭിപ്രായം മുന്നോട്ടുവച്ചുകൊണ്ടാണ് സെഷന്‍ അവസാനിച്ചത്.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
- https://apps.apple.com/ro/app/klf/id6444764749
- https://play.google.com/store/apps/details?id=com.klf.user.keralaliteraturefestival
Comments are closed.