അക്കിത്തം: നിരത്തിന്റെ കവിതകള്‍ എഴുതിയ മലയാള കവിതയുടെ നായകന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ന്റെ ഒന്നാം ദിനത്തില്‍ ‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ നിന്നും
ആധുനിക മലയാളകവിതയുടെ നായകന്‍ അക്കിത്തം ആണെന്ന് കവി പ്രഭാവര്‍മ്മ. കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനത്തില്‍ ‘അക്കിത്തം: ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഇതിഹാസങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലായിരുന്നു പ്രഭാവര്‍മ്മയുടെ നിരീക്ഷണം. പി.വി സജീവ് നയിച്ച ചര്‍ച്ചയില്‍ പ്രഭാവര്‍മ്മയോടൊപ്പം കവി ആലങ്കോട് ലീലാകൃഷ്ണനും പങ്കെടുത്തു.
അക്കിത്തത്തിന്റെ കവിതകള്‍ അനുഭൂതിയുടെ പ്രസരണം സാധ്യമാകുന്ന ഒന്നാണ്. ഭാരതീയ ഉപനിഷത്തുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ അക്കിത്തത്തിന് കഴിഞ്ഞിരുന്നതായും പ്രഭാവര്‍മ്മ കൂട്ടിച്ചേര്‍ത്തു. അക്കിത്തത്തിന്റെ കവിതകള്‍ തന്റെ നഷ്ടപെട്ട ലോകത്തെക്കുറിച്ചുള്ള വ്യഥകള്‍ ആണെന്ന് പി.വി സജീവ് അഭിപ്രായപ്പെട്ടു. തന്റെ നഷ്ടപെട്ട പ്രാമാണിക ലോകത്തിന്റെ മറുപുറം ആണ് ജനാധിപത്യം എന്ന് അക്കിത്തം കരുതുന്നുവെന്നും സജീവന്‍ പറഞ്ഞു.
Comments are closed.