കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചു
എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജ്ജനം (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ വെച്ചു നടക്കും. മക്കള്‍: പാര്‍വ്വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല.
Comments are closed.