DCBOOKS
Malayalam News Literature Website

മാനവേന്ദ്രനാഥിന്റെ അനുഭവകഥനങ്ങള്‍

റാഡിക്കല്‍ ഹ്യൂമനിസ്റ്റും എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ എന്‍ ദാമോദരന്റെ മകനും ബാങ്ക് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മാനവേന്ദ്രനാഥന്റെ ആത്മകഥാംശുള്ള ഓര്‍മ്മ പുസ്തകമാണ് അക്കത്തിലൊതുങ്ങാത്ത അനുഭവങ്ങള്‍. അത്മകഥകളില്‍ സാധാരണ നിറഞ്ഞുനില്‍ക്കാറുള്ള ഞാന്‍ എന്ന ഭാവം ഈ ആത്മകഥയിലില്ലെന്നും അതിവിനയം പ്രകടിപ്പിക്കുന്ന ഞാനെന്ന അഭാവവും ഈ കൃതിയിലില്ലെന്ന് അവതാരിക എഴുതിയ ആലങ്കോട് ലീലാകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഒരു മദ്ധ്യനിലയിലാണ് മാനവേന്ദ്രനാഥ് ഈ അനുഭവവ്യാഖ്യാനങ്ങളിലെല്ലാം പുലര്‍ത്തുന്നത്. മദ്ധ്യമമാര്‍ഗ്ഗം ബുദ്ധന്റെ വഴിയാണ്. ബുദ്ധനും മാര്‍ക്‌സും സ്വതന്ത്രചിന്തയുടെ ഏതോഘട്ടത്തില്‍ കൈകോര്‍ത്തുനിന്ന പ്രത്യയശാസ്ത്രമാണല്ലോ എം എന്‍ റോയിയില്‍ പലപ്പോഴും തെളിഞ്ഞത്. റോയിയുടെ റാഡിക്കല്‍ ഹ്യൂമനിസത്താല്‍ പ്രചോദിതമായ കൗമാര-യൗവന കാലങ്ങളുടെ ആഴമേറിയ സ്വാധീനം മാനവേന്ദ്രനാഥിന്റെ ഈ അനുഭവകഥനങ്ങളിലെല്ലായിടത്തുമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഗ്രന്ഥകാരന്റെ ജീവിതാവസ്ഥകളോടൊപ്പം അക്കാലത്തെ സാമൂഹിക രാഷ്ട്രീയസാംസ്‌കാരിക സംഭവങ്ങളും ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. കറന്റ് ബുക്‌സ് പുറത്തിറക്കിയ അക്കത്തിലൊതുങ്ങാത്ത അനുഭവങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. മുതലാളി ശക്തനാകുന്നു എന്ന പുസ്തകമാണ് ആനുകാലികങ്ങളിലെ സജീവ എഴുത്തുസാന്നിദ്ധ്യമായ മാവേന്ദ്രന്റെ ആദ്യ കൃതി.

Comments are closed.