അജയ്യമായ ഇച്ഛാശക്തി നേടാന്‍…
“അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ഒന്നാമത്തെ ഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏതു പ്രതിസന്ധിയെയും ചെറുത്തു തോല്‍പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.“എ.പി.ജെ അബ്ദുള്‍ കലാം.
ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും.
എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു. ഇന്ത്യയില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ മറ്റൊരു രാഷ്ട്രപതിയില്ല. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020-ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
സ്വന്തം ജീവിതത്തിന്റെ പല ഏടുകളില്‍ നിന്നും, പ്രവര്‍ത്തിച്ച വിവിധ മേഖലകളില്‍ നിന്നും ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഉത്തമഗ്രന്ഥമാണ് അജയ്യമായ ആത്മചൈതന്യം. അനുഭവങ്ങളും ചിന്തകളും ഇടകലര്‍ന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഈ ഗ്രന്ഥം വിജയിത്തിനാധാരമായ ഇച്ഛാശക്തി നേടാനാഗ്രഹിക്കുന്നവര്‍ സ്വന്തമാക്കേണ്ടതാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി എം.പി. സദാശിവനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എ.പി.ജെ അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.