20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഐശ്വര്യ റായ്
വെള്ളിത്തിരയില്‍ 20 വിജയവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഐശ്വര്യ റായ്. ഇരുവറിലൂടെ സിനിമാലോകത്ത് കാല്‍വച്ച ഐശ്വര്യ ചെറുപ്പവുമായി ഇന്നും താരറാണിമാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്ട്ര പരസ്യ ബ്രാന്‍ഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു. ആരാധ്യക്ക് ജന്‍മം നല്‍കി അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക്. നാല്‍പ്പത്തിനാലാം വയസ്സിലും യുവതാരങ്ങളെ പോലും പിന്തള്ളി ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തുടരുന്നു. ഫനെ ഖാന്‍ ആണ് ഐശ്വര്യ റായ്‌യുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.ചിത്രത്തില്‍ ഐശ്വര്യ റായ്‌ക്കൊപ്പം അനില്‍ കപൂറും രാജ്കുമാര്‍ റാവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നീ ഒരു പുഴ പോലെയാണ്. എവിടെ പോകണമെന്ന് ആശിക്കുന്നുവോ അവിടെത്തെന്നെ ഒഴുകിയെത്തുന്നു. ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. എന്നിട്ടും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉദിച്ചുയര്‍ന്നു വെള്ളിത്തിരയില്‍ 20 വിജയവര്‍ഷം പിന്നിട്ട ഐശ്വര്യയെ വികാരനിര്‍ഭരമായ വാക്കുകളോടെയാണ് അതുല്യ നടി രേഖ അടയാളപ്പെടുത്തുന്നത്. മായാജാലം തുടരട്ടെയെന്ന് ആഷിന് രേഖയുടെ സ്!നേഹത്തില്‍ ചാലിച്ച കത്ത്. 94ലെ ലോകസുന്ദരിപ്പട്ടം ചൂടി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ റായ് വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. ബോളിവുഡില്‍ ഓഫര്‍ വന്നെങ്കിലും മണിരത്‌നം ചിത്രത്തിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയത്. ആദ്യ സിനിമതന്നെ നിരൂപകശ്രദ്ധ നേടി.
Comments are closed.