പഴയ കമന്റിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ ചീത്തവിളി; പൃഥ്വീരാജ് ഫാന്‍സിനോട് മാപ്പപേക്ഷയുമായി ഐശ്വര്യ ലക്ഷ്മി
ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു കമന്റിന്റെ പേരില്‍ പ്രേക്ഷകരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന നടി ഐശ്വര്യ ലക്ഷ്മി വിശദീകരണവുമായി രംഗത്ത്. ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ തന്നെ ആരും വെറുക്കരുതെന്നായിരുന്നു ഐശ്വര്യയുടെ അഭ്യര്‍ത്ഥന.
ബോളിവുഡ് ചിത്രം ഔറംഗസീബിന്റെ പ്രൊമോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഐശ്വര്യയും കൂട്ടുകാരികളും തമ്മില്‍ നടത്തിയ പഴയ ചില കമന്റുകളാണ് ഫെയ്‌സ്ബുക്കില്‍ ചിലര്‍ കുത്തിപ്പൊക്കിയെടുത്തത്. അര്‍ജ്ജുന്‍ കപൂറും പൃഥ്വീരാജുമൊത്തുള്ള ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂറിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തുന്ന ഐശ്വര്യ പൃഥ്വിയെ രാജപ്പന്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കമന്റ് ചെയ്തത്.
കമന്റ് ചര്‍ച്ചയായതോടെ പൃഥ്വീരാജ് ഫാന്‍സ് നടിക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍ ആരംഭിച്ചു. നടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പിന്നീട് കമന്റുകളുടെ മഹാപ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ കമന്റ് ബോക്‌സ് പൂട്ടിവെച്ചു. പിന്നാലെയാണ് നടി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.
Comments are closed.